കാലിഫോര്‍ണിയയില്‍ കാട്ടുതീ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല; രണ്ടു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു

 

കാലിഫോര്‍ണിയയില്‍ പലയിടത്തായി വ്യാപിച്ചു കൊണ്ടിരിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രണ്ടു ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചു. പത്തേക്കറില്‍ വ്യാപിച്ച കാട്ടുതീ ഏതാനും മണിക്കൂറുകള്‍ കൊണ്ട് 4100 ഏക്കറിലേക്ക് പടര്‍ന്നതിനെ തുടര്‍ന്ന് സാന്‍ഡിയാഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

5700 ഓളം അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രിക്കുവാന്‍ പരിശ്രമിച്ചു വരുന്നു. അഞ്ഞൂറോളം കെട്ടിടങ്ങളെ കാട്ടുതീ വിഴുങ്ങി. അടിയന്തര സാഹചര്യത്തില്‍ ഫെഡറല്‍ സഹായം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കാലിഫോര്‍ണിയയില്‍ പ്രസിഡന്റ് ട്രമ്പ് എമര്‍ജന്‍സി പ്രഖ്യാപിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അഗ്‌നിശമാന സേനാംഗങ്ങള്‍ കാലിഫോര്‍ണിയയില്‍ എത്തിയിട്ടുണ്ട്.

ലോസാഞ്ചലസിനു വടക്ക് വെന്റ്യൂറ കൗണ്ടിയില്‍ ബാധിച്ച ‘തോമസ് ഫയര്‍’ ആണ് കാട്ടൂതീകളുടെ ഗണത്തില്‍ മുമ്പന്‍. 180 ചതുരശ്ര മൈല്‍ പ്രദേശം ചാമ്പലാക്കിയ ഈ കാട്ടുതീ 430 കെട്ടിടങ്ങളും നാമാവശേഷമാക്കി. വീടുകള്‍ ഇവിടെ ബോംബുകള്‍ പോലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും, കുതിരപ്പന്തയത്തിന് ഉപയോഗിച്ചിരുന്ന മികച്ച ഇനത്തില്‍പെട്ട 450 ഓളം കുതിരകളെ തീയില്‍ നിന്ന് രക്ഷിക്കുവാന്‍ ലായത്തില്‍ നിന്ന് തുറന്നു വിട്ടതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച തുടക്കമിട്ട കാട്ടുതീ വിനാശകരമായത് ശക്തമായ കാറ്റു മൂലമാണ്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: