ഫിസിക്കല്‍ എജ്യുകേഷന്‍ ലിവിങ് സെര്‍ട്ടില്‍ ഒരു പാഠ്യ വിഷയമാക്കുന്നു

ഡബ്ലിന്‍: അടുത്ത വര്‍ഷം മുതല്‍ ഫിസിക്കല്‍ എജ്യുകേഷന്‍ ലിവിങ് സെര്‍ട്ട് പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് ഐറിഷ് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍. വിദ്യാര്‍ത്ഥികളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിച്ച് ഊര്‍ജസ്വലരാക്കുകയാണ് ലക്ഷ്യം. പി.ഇ വിഷയത്തില്‍ എഴുത്തു പരീക്ഷയെക്കാള്‍ പ്രാധാന്യം പ്രായോഗിക പരിശീലനങ്ങള്‍ക്കായിരിക്കും. സീനിയര്‍ സൈക്കിള്‍ ഫിസിക്കല്‍ എജ്യുകേഷന്‍ (എസ്.സി.പി. ഇ ) വിദ്യാര്‍ത്ഥികളില്‍ നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്താന്‍ പര്യാപ്തമാണെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ പാഠ്യപദ്ധതിയെ വിലയിരുത്തി.

വിദ്യാര്‍ത്ഥികളില്‍ ഫിറ്റ്‌നസ് വളര്‍ത്തുക, കായികരംഗത്തോട് താത്പര്യം വളര്‍ത്തുക തുടങ്ങിയ പ്രധാന ഘടകങ്ങള്‍ പദ്ധതിക്ക് പുറകിലുണ്ട്. രാജ്യത്ത് വളര്‍ന്നു വരുന്ന യുവ തലമുറ സ്‌പോര്‍ട്‌സില്‍ തല്പരരല്ലെന്ന് അടുത്തിടെ നടത്തിയ ചില സര്‍വ്വേകള്‍ സൂചിപ്പിച്ചിരുന്നു. പെണ്‍കുട്ടികളില്‍ ഈ പ്രവണത വളരെ കൂടുതലാണെന്നും കണ്ടെത്തിയിരുന്നു.അയര്‍ലണ്ടില്‍ കുട്ടികള്‍ക്കിടയില്‍ പൊണ്ണത്തടി കൂടിവരുന്നതും വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കുട്ടികളിലെ ശാരീരിക ക്ഷമത വര്‍ധിപ്പിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീഷിക്കുന്നു. പി.ഇ അസ്സസ്‌മെന്റ് പ്രോജെക്ടില്‍ അദ്ധ്യാപകന് മുന്‍പില്‍ ശാരീരിക ക്ഷമത തെളിയിക്കേണ്ടതുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മാത്രമായിരിക്കും ഇതില്‍ നിന്നും ഇളവ് അനുവദിക്കുക. പി.ഇ ലിവിങ് സെര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന പരിഷ്‌കാരത്തിനു നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

 

ഡി.കെ

 

Share this news

Leave a Reply

%d bloggers like this: