500-ല്‍ പരം ഉപഭോക്താക്കള്‍ക്ക് സേവനം നിഷേധിച്ച യുവര്‍ടെല്ലിന് 66 ,000 യൂറോ പിഴ വിധിച്ച് ഡബ്ലിന്‍ ഹൈക്കോടതി

ഡബ്ലിന്‍: ജര്‍മ്മന്‍ ലാന്‍ഡ് ലൈന്‍ ഓപ്പറേറ്റര്‍ യുവര്‍ടെല്ലിന് പിഴ ചുമത്തിക്കൊണ്ട് കോടതിയില്‍. അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ടെലികോം കമ്പനി ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നില്ലെന്ന് മാത്രമല്ല, അനധികൃതമായി ബില്ലിംഗ് നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് കണ്ടെത്തിയതിനാലാണ് വന്‍ തുക പിഴ ഈടാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

തുടര്‍ച്ചയായി ലഭിച്ച പരാതിയെ തുടര്‍ന്ന് ഇന്‍ഡസ്ട്രി വാച്ച്ഡോഗ് കോമ്രേഗ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. irecome ഉപഭോക്താക്കളെ നിലവിലെ കണക്ഷനില്‍ നിന്ന് മാറ്റി യുവര്‍ടെല്ലിലേക്ക് ആകര്‍ഷിച്ച കമ്പനി വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ ആകൃഷ്ടരായ ഒരു വിഭാഗം irecome ഉപഭോക്താക്കള്‍ യുവര്‍ടെല്ലില്‍ എത്തിയപ്പോള്‍ കമ്പനി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിരുന്നില്ല. പകരം വന്‍ തുക ബില്ലായി ലഭിച്ചു. തങ്ങള്‍ക്ക് ലഭിക്കാത്ത സേവനങ്ങള്‍ക്ക് കൂടി ബില്ല് ഈടാക്കിയതായി കസ്റ്റമേഴ്‌സ് ആരോപിച്ചിരുന്നു. ബില്ല് അടക്കാത്തവരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബില്‍ കളക്ടര്‍മാരെ അയച്ചും ഉപഭോക്താക്കളെ ഭീതിയിലാഴ്ത്തി. കമ്പനി നടത്തിയ ഓരോ കുറ്റകൃത്യത്തിലും 5000 യൂറോ വീതം ഫൈന്‍ ഈടാക്കിക്കൊണ്ടാണ് ഡബ്ലിന്‍ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. രാജ്യത്ത് ഒരു ടെലികോം കമ്പനിക്ക് നേരെ കോടതി ചുമത്തുന്ന ഏറ്റവും വലിയ പിഴ ആണിത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: