കേരളത്തിലെ എംപിമാരും എംഎല്‍എമാരും പ്രതികളായ കേസുകള്‍ 87; വിചാരണയ്ക്കായി പ്രത്യേക അതിവേഗ കോടതി ഉടനെന്നും കേന്ദ്രം

 

എംഎല്‍എമാരും എംപിമാരും പ്രതികളായ കേസുകളുടെ വിചാരണ നടത്തുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ ആരംഭിക്കുമെന്ന് കേന്ദ്രം. രാജ്യത്താകമാനം ഇത്തരത്തില്‍ 12 പ്രത്യേക കോടതികള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു കോടതി കേരളത്തിലുണ്ടാകുമെന്നും കേരളത്തില്‍ എംപി, എംഎല്‍എമാര്‍ പ്രതികളായ 87 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഈ കേസുകളുടെ വിചാരണ പുതുതായി സ്ഥാപിക്കുന്ന പ്രത്യേക അതിവഗേ കോടതിയില്‍ ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്താകമാനം 1581 കേസുകള്‍ ഇത്തരത്തില്‍ എംപിമാരും എംഎല്‍എമാരും പ്രതികളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിവേഗ കോടതികളില്‍ ഈ കേസുകള്‍ വിചാരണ ചെയ്യുമെന്നും കേന്ദ്രം സത്യവാങ്മൂലം നല്‍കി. ഇത്തരത്തിലുള്ള കേസുകളുടെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രിംകോടതി, കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നാളെ ഈ കേസ് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരുകയാണ്. ഇതിനിടെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിഎസ് നരസിംഹ ഇന്ന് സുപ്രധാനമായ സത്യവാങ്മൂലവും പ്രതികളായിരിക്കുന്ന എംപി-എംഎല്‍എമാരുടെ എണ്ണവം സമര്‍പ്പിച്ചത്.

കേരളത്തില്‍ സ്ഥാപിക്കുന്ന പ്രത്യേക അതിവേഗ കോടതിയ്ക്ക് വേണ്ടി 12 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നതെന്നും കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: