അയര്‍ലണ്ടില്‍ സ്ത്രീ-പുരുഷ സാമ്പത്തിക അസമത്വം ശക്തം; പുരുഷന്മാര്‍ക്ക് മാത്രം ഉയര്‍ന്ന വേതനവും ഇന്‍ഷുറന്‍സ് കവറേജും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്ത്രീകള്‍ സാമ്പത്തിക അസമത്വത്തിന്റെ ഇരകളാണെന്ന് റിപ്പോര്‍ട്ടുകള്‍. ശമ്പളത്തിന്റെ കാര്യത്തില്‍ 13 മുതല്‍ 20 ശതമാനം വരെ വ്യത്യാസമുണ്ടെന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നു. സ്ത്രീ ജോലിക്കാരില്‍ 38 ശതമാനവും ഇത് അറിയുന്നവരാണെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍.

ശമ്പളത്തോടൊപ്പം ഇന്‍ഷുറന്‍സ് കവറേജിലും ഈ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. സ്ത്രീ-പുരുഷ ഇന്‍ഷുറന്‍സ് തുക 17 ശതമാനം മുതല്‍ 48 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അസമത്വങ്ങള്‍ക്കെതിരെ ഉടന്‍ നടപടികള്‍ ഉണ്ടാവുമെന്ന് അധികാരത്തിലേറിയതുമുതല്‍ പ്രധാനമന്ത്രി വരേദ്കര്‍ വിശദമാക്കിയിരുന്നു.

ലിംഗ അസമത്വം ഒഴിവാക്കിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവേശത്തിന് ഫൈന്‍ ഗെയ്ലിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് മറ്റു മേഖലകളിലേക്കും വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: