യു.എസില്‍ കുടിയേറ്റ നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ട്രംപ്

 

ന്യൂയോര്‍ക്കിലെ തിരക്കേറിയ ബസ്സ്‌റ്റേഷനില്‍ സ്േഫാടനം നടന്നതിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ നിയമം കര്‍ക്കശമാക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബംഗ്ലാദേശില്‍നിന്ന് 2011ല്‍ യു.എസിലെത്തിയ അഖായിദ് (27) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. െഎ.എസ് അനുഭാവിയാണ് അഖായിദെന്ന് ന്യൂയോര്‍ക് പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ കുടിയേറ്റനയം പരിഷ്‌കരിക്കണെമന്ന് ട്രംപ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

ബന്ധുക്കളുടെ സ്‌പോണ്‍സര്‍മാരാകാന്‍ കുടിയേറ്റക്കാര്‍ക്ക് നിലവിലുള്ള അവകാശം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് ട്രംപ് നിര്‍ദേശിച്ചത്. അകായതുല്ല യു.എസിലെത്തിയതും ഈ നയം വഴിയാണെന്നും ദേശീയ സുരക്ഷക്ക് കനത്ത ഭീഷണിയാണിതെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ അപകടത്തിലാക്കുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്ക് പ്രവേശനം അനുവദിക്കാത്ത തരത്തില്‍ നിയമം ശക്തമാക്കുകയാണ് വേണ്ടത്. ഭീകരാക്രമണത്തില്‍ പിടിയിലാവുന്നവര്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.

ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യു.എസിലേക്ക് യാത്രവിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ വിവാദ ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: