അമേരിക്കയില്‍ ബുളളറ്റ് ട്രെയിന്‍ ഉദ്ഘാടന ദിവസം പാളം തെറ്റി; നിരവധി മരണം

 

യുഎസിലെ വാഷിംഗ്ടണില്‍ ബുള്ളറ്റ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ഉദ്ഘാടന ദിവസമാണ് ആംട്രാക് ട്രെയിന്‍ പാളം തെറ്റി ഹൈവേയില്‍ പതിച്ചത്. അപകടത്തില്‍ ഇതുവരെ 8 പേര്‍ മരിച്ചു. പരുക്കേറ്റ നിരവധിപ്പേരുടെ നില അതീവ ഗുരുതരമാണ്.

സിയാറ്റിലില്‍ നിന്ന് പോര്‍ട്ട്ലാന്‍ഡിലേക്ക് പുതിയൊരു റൂട്ടില്‍ പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് കന്നിയാത്രയില്‍ പാളം തെറ്റിയത്. തിങ്കളാഴ്ച രാവിലെ ഹൈവേയില്‍ തിരക്കേറിയ സമയത്താണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി കരുതുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ദൂരം കുറഞ്ഞ ഒരു റൂട്ടില്‍ നടത്തിയ ആദ്യ പാസഞ്ചര്‍ യാത്രയായിരുന്നു ഇത്.

വാഷിംഗ്ടണിലെ ടാക്കോമയ്ക്കടുത്തു വച്ചാണ് അപകടമുണ്ടായത്. മുമ്പ് ചരക്കു തീവണ്ടികള്‍ മാത്രം പോയിരുന്ന റെയില്‍വേ ട്രാക്ക് സെക് ഷനിലാണ് പാളം തെറ്റലുണ്ടായത്. ഹൈവേയ്ക്കു മുകളിലൂടെ പോയിരുന്ന ഓവര്‍ബ്രിഡ്ജില്‍ നിന്ന് ബോഗികള്‍ താഴേക്ക് പതിക്കുകയായിരുന്നു. നിരവധി കാറുകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടതായി ട്രെയിനുലുണ്ടായിരുന്നവര്‍ പറഞ്ഞു.

രാവിലെ ആറു മണിക്കാണ് സിയാറ്റിലില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. അപകട സമയത്ത് 78 ഓളം യാത്രക്കാരും അഞ്ച് ജീവനക്കാരും ട്രെയിനിലുണ്ടായിരുന്നു. അപകട സ്ഥലത്തു നിന്ന് നിരവധി പേരെ ആശുപത്രികളില്‍ എത്തിച്ചതായി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ എഴുപതോളം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായാണ് വിവരം. മരിച്ചവരെല്ലാം ട്രെയിന്‍ യാത്രക്കാരാണെന്നാണ് സൂചന. ഹൈവേ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ആംട്രാക്ക് ട്രെയിന്‍ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അപകടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദു:ഖം രേഖപ്പെടുത്തി. പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ ആസൂത്രണമില്ലായ്മയിലേക്കാണ് അപകടം വിരല്‍ ചൂണ്ടുന്നതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

https://twitter.com/ChristiChat/status/942836633791057920

ഡികെ

 

Share this news

Leave a Reply

%d bloggers like this: