ഡബ്ലിന്‍ ഉള്‍പ്പെടെ 20 കൗണ്ടികളില്‍ ഇന്ന് മഞ്ഞ് വീഴ്ച ശക്തമാകും; താപനില മൈനസ് 4 ഡിഗ്രിയിലേക്ക്

 

ഡബ്ലിന്‍ : രാജ്യത്ത് മഞ്ഞ് വീഴ്ച ശക്തമായ സാഹചര്യത്തില്‍ മെറ്റ് ഐറാന്റെ യെല്ലോ വാണിങ് നിലവില്‍ വന്നു. ഇന്നും നാളെയും നീണ്ടുനില്‍ക്കുന്ന മുന്നറിയിപ്പാണ് പ്രഖ്യാപിക്കപ്പെട്ടത്. മൂന്ന് സെന്റിമീറ്ററോളം മഞ്ഞ് വീഴ്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാത്രിയില്‍ താപനില മൈനസ് നാല് ഡിഗ്രി വരെ എത്തുമെന്ന് മെറ്റ് ഐറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോട്ടോറിസ്റ്റുകള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

റോഡുകളില്‍ ഐസ് വീഴ്ചയെ തുടര്‍ന്ന് വേഗത കുറച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഡ്രൈവ് ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഗാല്‍വേ, ലെറ്ററിം, മായോ, റോസ്‌കോമണ്‍, സ്ലിഗൊ, കാവന്‍, മോണഗല്‍, ഡോനിഗല്‍, ഡബ്ലിന്‍, കില്‍ഡെയര്‍, ലോയിസ്, ലോങ്ഫോര്‍ഡ്, ലോത്ത്, വിക്കലോ, ഒഫാലി, വെസ്റ്റ് മീത്ത്, മീത്ത്, കെറി, ലീമെറിക്, ടിപ്പററി, തുടങ്ങി 20 കൗണ്ടികളിലാണ് യെല്ലോ വാണിങ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്താകമാനം കനത്ത മൂടല്‍ മഞ്ഞിന്റെ സാനിധ്യവും കാണാന്‍ കഴിയും. കാല്‍ നടയാത്രക്കാര്‍ക്കും, സൈക്കിള്‍ സവാരിക്കിറങ്ങുന്നവര്‍ക്കും മുന്നറിയിപ്പ് ബാധകമാണ് .

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: