നിങ്ങളുടെ ഭാവി പങ്കാളിയുടെ ബ്ലഡ് ഗ്രൂപ്പ് അറിഞ്ഞിരിക്കണം

 

വിവാഹത്തിന് മുന്‍പ് തന്നെ പങ്കാളികള്‍ രക്ത ഗ്രൂപ്പ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മുന്‍പെങ്കിലും രക്ത ഗ്രൂപ്പും രക്തത്തിലെ RH ഘടകങ്ങളും കണ്ടെത്തിയാല്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന 90 ശതമാനം വൈകല്യങ്ങളും തടയാന്‍ കഴിയുമെന്ന് ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ ഹിമറ്റോളജി വിദഗ്ധ ഡോ. ഗീതാ പ്രകാശ് മുന്നറിയിപ്പ് നല്‍കി. രക്തത്തില്‍ RH ഘട്ടകം നെഗറ്റിവ് ആയ അമ്മയും RH പോസിറ്റിവ് ആയ അച്ഛനും ജനിക്കുന്നത് RH പോസിറ്റിവ് ഘടകമുള്ള കുഞ്ഞായിരിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.

പങ്കാളികളിലെ RH ഘടകങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ കഴിയുമെന്ന് ഡോ ഗീതാ പ്രകാശ് പറയുന്നു. RH ഘടകം നേരത്തെ കണ്ടെത്തിയാല്‍ ആവശ്യമുള്ളവര്‍ക്ക് ആന്റി ഡി ഇഞ്ചക്ഷന്‍ നല്‍കാന്‍ കഴിയും. ഇതിലൂടെ പ്രസവ സമയങ്ങളില്‍ അമ്മമാര്‍ക്ക് ഉണ്ടാകുന്ന നിരവധി പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയും. RH ഘടകങ്ങളിലെ വ്യത്യാസങ്ങള്‍ പ്രസവ സമയത്ത് അമിത രക്ത സ്രാവത്തിനും കാരണമാകാം. ഇത് ഐസോഇമ്മ്യൂണിസേഷനും കാരണമാകുന്നു. ഗര്‍ഭാശയത്തില്‍ വെച്ച് തന്നെ കുഞ്ഞിന്റെ രക്തം അമ്മയുടെ രക്തവുമായി കലരാനും ഇത് ഇടയാക്കും.

ജനിക്കുന്ന കുഞ്ഞുങ്ങളില്‍ വിളര്‍ച്ച, മഞ്ഞപിത്തം എന്നീ രോഗങ്ങള്‍ക്കും മറ്റ് ജനിതക രോഗങ്ങള്‍ക്കും Rh ഘടകം കാരണമായേക്കാം. രക്ഷിതാക്കളുടെ രക്തഗ്രൂപ്പുകള്‍ നേരത്തെ കണ്ടെത്തിയാല്‍ ഇത്തരം സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ കഴിയും. പങ്കാളികള്‍ക്ക് HIV പോലുള്ള രോഗ ബാധ സ്ഥിരീകരിക്കാനും രക്തഗ്രൂപ്പ് പരിശോധന വിവാഹത്തിന് മുന്‍പ് തന്നെ നിര്‍ബന്ധമാക്കണമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെടുന്നു . ഇന്ത്യയില്‍ പശ്ചിമ ബംഗാളില്‍ മാത്രമാണ് വിവാഹത്തിന് മുന്‍പ് രക്തപരിശോധന നിര്‍ബന്ധമാക്കിയിട്ടുള്ളത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: