മിനിമം ബാലന്‍സ്? സൂക്ഷിക്കാത്തവരില്‍ നിന്നും പിഴയിനത്തില്‍ എസ്.ബി.ഐ സമ്പാദിച്ചത് 1,771 കോടി

 

ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ സേവന ദാതാക്കളില്‍ നിന്നും പിഴ ഇനത്തില്‍ ഈടാക്കിയത് 1,771 കോടി രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്നും മറ്റിനങ്ങളിലുമായി ഈടാക്കിയ പിഴയാണ് കോടികള്‍ വരുന്നത്.

ബാങ്കിന്റെ ജുലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നെറ്റ് പ്രൊഫിറ്റിനേക്കാള്‍ (1,581 കോടി) അധികമാണ് പിഴയായി ലഭിച്ച തുക. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നെറ്റ് പ്രൊഫിറ്റിന്റെ (3,586 കോടി) പകുതിയോളം വരുമിത്. 2016 മുതല്‍ 2017 വരെ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് എസ്.ബി.ഐ ചാര്‍ജ് ഈടാക്കിയിരുന്നില്ല.

എസ്.ബി.ഐയില്‍ 42 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. അതില്‍ 13 കോടിയോളം സാധാരണ സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളും. ഇരു വിഭാഗത്തെയും പിഴയില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്. 97.34 കോടി പിഴ ഇനത്തില്‍ സമ്പാദിച്ച പഞ്ചാബ് നാഷണല്‍ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 68.67 കോടി ആണ് മൂന്നാമത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: