ശൈത്യം കടുക്കും: അയര്‍ലന്‍ഡ് മൈനസ് 4 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീണ്ടും അതിശൈത്യം തുടരുമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയുന്നു. താപനില സബ് സീറോ ഡിഗ്രിയിലേക്ക് മാറിയ പല ഭാഗങ്ങളിലും ജനജീവിതം ദുസ്സഹമായി തുടരുന്നു. വാരാന്ത്യത്തില്‍ താപനില മൈനസ് 4 ഡിഗ്രിയില്‍ എത്തിച്ചേര്‍ന്നേക്കും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കടുത്ത തണുപ്പിനൊപ്പം ചാറ്റല്മഴയും അനുഭവപ്പെടുന്നുണ്ട്.

എലീനര്‍ കാറ്റ് വിതച്ച പ്രതിസന്ധി തരണം ചെയ്യുന്നതിനിടയിലാണ് വീണ്ടും രാജ്യത്ത് തണുപ്പ് കഠിനമാകുന്നത്. തെക്കു-പടിഞ്ഞാറന്‍ കാറ്റ് കോനാട്ടിലും, വെസ്റ്റ് മണ്‍സറ്റര്‍ തീരങ്ങളിലും പകല്‍ താപനില ക്രമാതീതമായി താഴാന്‍ കാരണമായി. ഇന്നും നാളെയും തണുപ്പ് ശക്തമായി തുടരുമെന്ന റിപ്പോര്‍ട്ട് തന്നെയാണ് കാലാവസ്ഥ കേന്ദ്രങ്ങളലില്‍ നിന്നും പുറത്ത് വരുന്നത്.

ഞായറാഴ്ചയോടെ ചാറ്റല്‍ മഴക്ക് കുറവ് അനുഭവപ്പെടുമെന്ന് മെറ്റ് ഏറാന്‍ അറിയിപ്പില്‍ പറയുന്നു. മഞ്ഞുവീഴ്ച ശക്തമായതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കാനിറങ്ങുന്നവരും, സൈക്കിളിസ്റ്റുകളും സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് മെറ്റ് ഏറാന്‍ നിര്‍ദ്ദേശിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: