ഓസി ഫ്‌ലൂ: 50 വര്‍ഷത്തിന് ശേഷം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി; പന്നിപ്പനിയും സ്ഥിരീകരിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പടര്‍ന്നുപിടിക്കുന്ന ഓസി ഫ്‌ലൂ ബാധക്കെതിരെ ശക്തമായ പ്രതിരോധമാര്‍ഗ്ഗം സ്വീകരിക്കണെമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. വിന്റര്‍ ഫ്‌ലൂ എന്നതിലുപരി അതിസങ്കീര്‍ണമായ പനി ബാധയാണിത്. H3N2 വൈറസ് പരത്തുന്ന ഈ പനി അയര്‍ലണ്ടില്‍ 10-ല്‍ അധികം മരണങ്ങള്‍ക്ക് നേരിട്ട് കാരണമായി മാറി. മാരകമായ ഓസി ഫ്‌ലുവിനൊപ്പം പന്നിപ്പനി ബാധയും അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു.

ഓസ്ട്രേലിയയില്‍ രണ്ടുലക്ഷത്തില്പരം പേര്‍ക്ക് ബാധിച്ച ഈ പനി 300 പേരുടെ ജീവന്‍ എടുത്തിരുന്നു. ഗര്‍ഭിണികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും പനി ബാധിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം പരിമിതമാണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ഈ വയറസിന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയും. ജി.പി കാര്‍ഡ് ഉള്ളവര്‍ക്ക് ഫ്‌ലൂ വാക്‌സിന്‍ തികച്ചും സൗജന്യമായി ലഭിക്കും.

എ,ബി എന്നിങ്ങനെ രണ്ടുതരത്തിലുള്ള വൈറസ്സുകളാണ് ഓസി ഫ്ളുവിന് കാരണമാകുന്നത്. എ വൈറസ് അഥവാ H3N2 ആണ് അയര്‍ലണ്ടില്‍ പടര്‍ന്ന് പിടിക്കുന്നത്. vayasayavare പെട്ടെന്ന് പിടികൂടുന്ന വൈറസ് ആണിതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരവേദന, കഫക്കെട്ട്, തലവേദനം, ഛര്‍ദ്ദി, തൊണ്ടവേദന തുടറങ്ങി പനിബാധ കഠിനമായാല്‍ മാത്രമായിരിക്കും ചിലരില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

സാധാരണ പനി ഉണ്ടാവുമ്പോള്‍ കാണപ്പെടുന്ന എല്ലാ ലക്ഷണങ്ങളും ഓസി ഫ്ളുവിനും ബാധകമാണ്. എന്നാല്‍ വൈറസ് പൂര്‍ണമായും ശരീരത്തെ കീഴടക്കിയാല്‍ രോഗി രക്തം ഛര്‍ദ്ദിക്കുന്നതുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കിയേക്കാം. പ്രതിരോധ കുത്തിവെയ്പ്പാണ് ഈ പനിബാധയെ തടയാനുള്ള പ്രതിരോധ മാര്‍ഗം. പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ നിര്‍ബന്ധമായും പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് എച്ച്.എസ്.ഇ നിര്‍ദ്ദേശിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: