പെട്രോ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്; അയര്‍ലണ്ടില്‍ ഇന്ധനവിലയില്‍ വീണ്ടും മുന്നേറ്റം

AA റോഡ് വാച്ച് നടത്തിയ സര്‍വേയില്‍ ഈ വര്‍ഷം പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം അവസാന ആറ് മാസ കാലയളവില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ ഗണ്യമായ കുതിപ്പ് തുടര്‍ന്നിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 138.3 സെന്റും, ഡീസലിന് 127.1 സെന്റും ശരാശരി വില നല്‍കണം.ഒരു മോട്ടോറിസ്റ്റിന് മാസത്തേക്ക് ശരാശരി 150 ലിറ്റര്‍ പെട്രോള്‍ ആവശ്യമായിവരും. പെട്രോളിന്റെയും മറ്റ് അനുബന്ധ ഓയിലുകളുടെയും വിലവര്‍ദ്ധനവ് സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. വില വര്‍ദ്ധനവ് കുടുംബ ബഡ്ജറ്റിലും ചിലവിനത്തില്‍ വര്‍ദ്ധനവുണ്ടാക്കുമെന്നുറപ്പാണ് .

2015 ന് ശേഷം പെട്രോള്‍ വിലയില്‍ ഉയര്‍ച്ച നേരിട്ട് തുടങ്ങിയതായി AA പറയുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റം ഇന്ധന വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കി. രാജ്യത്ത് സാമ്പത്തീക മാന്ദ്യ കാലത്ത് ഏര്‍പ്പെടുത്തിയ അതെ നികുതി നിരക്കാണ് ഇപ്പോഴും പെട്രോള്‍ ഡീസല്‍ വിലയില്‍ തുടരുന്നതെന്ന ആക്ഷേപം വ്യാപകമാണ്. രാജ്യത്ത് ഇന്ധന വില വര്‍ധിക്കാനുണ്ടായ പ്രധാന കാരണമായി പറയപ്പെടുന്നതും നികുതിയിലുണ്ടായ ഈ വര്‍ധനവാണ്.

അയര്‍ലണ്ടിലെ സാമ്പത്തിക മാന്ദ്യക്കാലത്ത് ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.മാസം ശരാശരി 190 യൂറോ ഇന്ധനഇനത്തില്‍ ചിലവഴിക്കുന്ന ഒരാള്‍ അതില്‍ 130 യൂറോയും ടാക്സായാണ് ചിലവഴിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: