അബോര്‍ഷന്‍ ബില്ല് ചര്‍ച്ച ചെയ്യാന്‍ വീണ്ടും മന്ത്രിസഭയുടെ നിര്‍ണായക യോഗം ഇന്ന്

ഡബ്ലിന്‍: അബോര്‍ഷന്‍ ബില്ല് പാസാക്കിയ ശേഷം വീണ്ടും ഇതേ വിഷയത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നു. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയാന്‍ സഭയില്‍ ഭൂരിഭാഗം അംഗങ്ങളുടെയും അംഗീകാരം ലഭിച്ചു. 12 ആഴ്ച വരെ നിയന്ത്രണങ്ങളില്ലാതെ അബോര്‍ഷന് അനുവദിക്കുന്ന നിയമമാണ് പ്രാബല്യത്തില്‍ വരാനിരിക്കുന്നത്.

രാജ്യത്ത് നിയന്ത്രണങ്ങളില്ലാതെ ഇത്തരം ഒരു നിയമം അനുവദിക്കുന്നതില്‍ എതിരഭിപ്രായം പ്രകടിപ്പിച്ച് ആള്‍ അയര്‍ലന്‍ഡ് കത്തോലിക്കാ ബിഷപ്പ് ഉള്‍പ്പെടെയുള്ള പുരോഹിതര്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ചേര്‍ന്ന യോഗത്തില്‍ ചില ടി.ഡിമാര്‍ ബില്ലില്‍ ഒപ്പു വെയ്ക്കാന്‍ വിസമ്മതമറിയിച്ചു. അടുത്ത ആഴ്ചയില്‍ വീണ്ടും അബോര്‍ഷന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: