ബി.ടി. യൂങ് ടെക്‌നോളജി എക്‌സിബിഷന് തിരി തെളിഞ്ഞു; ശനിയാഴ്ച വരെ പ്രദര്‍ശനം ഉണ്ടാവും

ഡബ്ലിന്‍: 54-ആം ബി.ടി. യെങ് ആന്‍ഡ് ടെക്‌നോളജി എക്‌സിബിഷന് ഡബ്ലിനില്‍ തുടക്കം. പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിര്‍വഹിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സയന്‍സ് എക്‌സിബിഷന് ആണിത്.

പരിപാടിക്ക് വേണ്ടി തയ്യാറാക്കപ്പെട്ട 2000-ല്‍ കൂടുതല്‍ എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 550 എണ്ണം പ്രദര്‍ശനത്തില്‍ പങ്കെടുക്കും. 50,000-ത്തോളം പേര്‍ എക്‌സിബിഷന് സന്ദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സെക്കണ്ടറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സയന്‍സ്, ടെക്‌നോളജി പ്രോജക്റ്റുകള്‍ മേളയുടെ പ്രധാന ആകര്‍ഷണമായി മാറും. ഏറ്റവും നല്ല പ്രോജക്ടുകള്‍ക്ക് അവാര്‍ഡുകളും ലഭിക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: