ട്രംപിന്റെ കീഴില്‍ അമേരിക്കയ്ക്ക് കുതിപ്പെന്ന് കണക്കുകള്‍

 

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ അമേരിക്ക ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ അത്ഭുതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചു. ജിഡിപി വളര്‍ച്ച മെച്ചപ്പെട്ടു, തൊഴിലില്ലായ്മ 17 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഏറ്റവുമൊടുവിലായി സാമ്പത്തിക മേഖലയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന ചോദ്യം നികുതി പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടതാണ്. പുതുതായി കൊണ്ടുവന്ന സാമ്പത്തീക പരിഷ്‌കരണങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലെ അമേരിക്കന്‍ സമ്പദ്ഘടനയ്ക്കും സ്റ്റോക്ക് മാര്‍ക്കറ്റിനെയും നിര്‍ണയിക്കാനാകും.

തൊഴിലില്ലായ്മയെ നിയന്ത്രിക്കാന്‍ ട്രംപ് ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ കഴിഞ്ഞതായി ഗവണ്‍മെന്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അവകാശപ്പെട്ടിരുന്നു. 2017 ഡിസംബര്‍ മാസം മാത്രം 148,000 പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്ചത്. 2001 നുശേഷം തൊഴിലില്ലായ്മ ഏറ്റവും താഴ്ന്ന ശതമാനം രേഖപ്പെടുത്തിയത് (4.1%) 2017 ഡിസംബറിലായിരുന്നു. ട്രംപിന്റെ ആദ്യ വര്‍ഷം 2.1 മില്യണ്‍ പുതിയ ജോലി കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതുപോലെ വേതനത്തിലും വര്‍ദ്ധനവുണ്ടാതായി ചൂണ്ടിക്കാണിക്കുന്നു. 2016 വര്‍ഷത്തേക്കാള്‍ 2.5% വര്‍ദ്ധവും.

2017 ഓരോ മാസവും ശരാശരി 173,000 പേര്‍ക്കാണ് പുതിയതായി ജോലി ലഭിച്ചത്. ട്രംപിന്റെ പുതിയ ടാക്‌സ് നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ 2018 കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ലേബര്‍ സെക്രട്ടറി അലക്‌സാണ്ടര്‍ അക്കൊസ്റ്റൊ പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ ആറ് മില്യണ്‍ ജോലി ഒഴിവുകള്‍ ഉണ്ടെന്നും എന്നാല്‍ തൊഴിലില്ലാത്തവരുടെ എണ്ണ 6.6 മില്യനാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

നികുതി വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങള്‍ അടങ്ങിയ പുതിയ ബില്ലിന് കഴിഞ്ഞ മാസം സെനറ്റ് അംഗീകാരം നല്‍കിയിരുന്നു. കോര്‍പറേറ്റ് ടാക്‌സ് റേറ്റ് 35 ശതമാനത്തില്‍നിന്നും 21 ശതമാനമായി കുറച്ചത് വന്‍കിട അമേരിക്കന്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. സാധാരണക്കാര്‍ക്കും വന്‍കിടക്കാര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്ന വകുപ്പുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റില്‍ അവതരിപ്പിച്ചു നിയമമാക്കുന്നത്. 1980കള്‍ക്കുശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കരണമാണിത്.

ട്രംപിന്റെ നേതൃത്വത്തില്‍ ഇന്ന് ലോകം അടക്കിഭരിക്കുന്നത് അമേരിക്കയാണ്. സമ്പദ്വ്യവസ്ഥയുടെ അധീശത്വമാണ് അമേരിക്കയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. 2030 ആകുമ്പോഴും അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരാനുള്ള നടപടികള്‍ ഇപ്പോഴേ ആവിഷ്‌കരിക്കുന്നുണ്ട്.. സമ്പദ് വ്യവസ്ഥയിലെ ഒന്നാം സ്ഥാനം അമേരിക്ക നിലനിര്‍ത്തും. അമേരിക്കയുടെ ഇപ്പോഴത്തെ ജിഡിപി 17149 ബില്യണ്‍ ഡോളര്‍ എന്നത് 2030 ആകുമ്പോള്‍ 23,857 ബില്യണ്‍ ഡോളറായി ഉയരും. കഴിഞ്ഞ രണ്ട് പാദങ്ങളിലായി യുഎസ് ജിഡിപി 3 ശതമാനം വളര്‍ച്ച കൈവരിച്ചു. കൂടാതെ വാര്‍ഷിക അടിസ്ഥാനത്തില്‍, വളര്‍ച്ച 2.3 ശതമാനം ആണ് രേഖപ്പെടുത്തിയത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: