ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

 

ഡബ്ലിന്‍: ഡബ്ലിനില്‍ കോളേജ് പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്നും വെല്ലുവിളിയാകുന്നത് ഇവിടുത്തെ താമസ സൗകര്യമില്ലായ്മയാണ്. സ്വദേശ-വിദേശ വിദ്യാര്‍ത്ഥികളില്‍ ചിലരെങ്കിലും താമസ സൗകര്യം ഇല്ല എന്ന ഒറ്റ കാരണത്താല്‍ പഠനം നിര്‍ത്തി മടങ്ങിയവരാണ്. എന്നാല്‍ ഓണ്‍ ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയില്ലാതെ പഠനം നടത്താന്‍ ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയ ഹൗസിങ് പദ്ധതിക്ക് തുടക്കമായി.

300 മില്യണ്‍ യൂറോ ചെലവിട്ടുകൊണ്ടുള്ള ഈ പദ്ധതിക്ക് പ്ലാനിങ് ബോര്‍ഡിന്റെ നിര്‍മ്മാണ അനുമതി ലഭിച്ചിരിക്കുകയാണ്. 10 നിലകളിലായി പടുത്തുയര്‍ത്തുന്ന കെട്ടിടത്തില്‍ 3179 മുതല്‍ 5357 ബെഡുകള്‍ വരെ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കും. ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയുടെ ബെല്‍ഫീല്‍ഡ് ക്യാമ്പസ്സിലാണ് വിദ്യാര്‍ത്ഥി ഭവനങ്ങള്‍ക്ക് നിര്‍മാണാനുമതി ലഭിച്ചിരിക്കുന്നത്.

താമസ സൗകര്യത്തോടൊപ്പം തന്നെ ഓരോ ബ്‌ളോക്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്ടുടെന്റ്‌റ് ഫെസിലിറ്റി സെന്റര്‍ സേവനങ്ങളും ലഭിക്കും. ഫങ്ഷന്‍ ഹാള്‍, ജിം, ഹെല്‍ത്ത് സെന്റര്‍, ഷോപ്പിംഗ് സൗകര്യങ്ങള്‍ ബാങ്ക് സേവനങ്ങള്‍, കഫെ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ ലൈബ്രറി സൗകര്യങ്ങളും റീഡിങ് റൂമുകളും ഒരുക്കിയിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: