ഇന്ത്യയിലെ സാമ്പത്തീക പ്രതിസന്ധികള്‍ക്കിടയില്‍ കോടികള്‍ ബാങ്കില്‍ കെട്ടിക്കിടക്കുന്നു

 

സാമ്പത്തിക ഞെരുക്കത്തിലും, പട്ടിണിയിലും ജനങ്ങളില്‍ ഭൂരിഭാഗവും വലയുമ്പോള്‍ അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടികിടക്കുന്നത് 8864. 6 കോടി രൂപ. 2. 63 കോടി അക്കൗണ്ടുകളിലായാണ് ഇത്രയും തുക കിടക്കുന്നത്. ഇത്തരത്തില്‍ ബാങ്കില്‍ കിടക്കുന്ന പണത്തിന്റെ തോതില്‍ 10 വര്‍ഷം കൊണ്ട് 700 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്.

അവകാശികളില്ലാത്ത അക്കൗണ്ടുകളില്‍ കൂടുതലും സേവിങ്സ് അക്കൗണ്ട് വിഭാഗത്തില്‍പ്പെട്ടവയാണ്. കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയും കുറവല്ല. മരണം, സ്ഥലം മാറ്റം തുടങ്ങിയ കാരണങ്ങളാണ് അവകാശികളില്ലാതെ നിക്ഷേപങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നത്. 2007ല്‍ മാത്രം അവകാശികളില്ലാതെ ബാങ്കില്‍ ഉണ്ടായിരുന്നത്. 1095. 44 കോടി രൂപയാണ്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേ് ബാങ്ക്് ഓഫ് ഇന്ത്യയിലാണ് ഈ ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുകയുള്ളത്, 1036 കോടി രൂപ. എസ്ബിഐയിലെ 50 ലക്ഷത്തോളം അക്കൗണ്ടുകളിലായാണ് ഈ തുക. കേരളം ആസ്ഥാനമായുള്ള നാലു വാണിജ്യ ബാങ്കുകളില്‍ പത്തു വര്‍ഷത്തിലേറെയായി ഇടപാടുകളില്ലാത്തതോ ആരും അവകാശപ്പെടാത്തതോ ആയ അഞ്ചു ലക്ഷത്തോളം അക്കൗണ്ടുകളാണ് ഉള്ളത്. തുക കൈപ്പറ്റാനോ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാനോ അവകാശികള്‍ക്കോ അക്കൗണ്ട് ഉടമകള്‍ക്കോ താല്‍പ്പര്യം ഉണ്ടെങ്കില്‍ അതത് ബാങ്കുകളെ സമീപിക്കാവുന്നതാണ്.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: