ഡബ്ലിനില്‍ MRI സ്‌കാനിംഗിനായി ഇനി കാത്തിരിക്കേണ്ടതില്ല : പ്രതിവിധിയുമായി മലയാളി സംരംഭം

ഡബ്ലിന്‍:ഡബ്ലിനില്‍ മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രൈവറ്റ് സ്‌കാനിംഗ് സെന്റര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.സ്‌കാനിംഗിനായി അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ ആഴ്ചകളും,മാസങ്ങളും കാത്തിരിക്കേണ്ട അവസ്ഥയില്‍ നിന്നുള്ള മോചനമെന്ന നിലയില്‍ പുതിയ സ്‌കാനിംഗ് സെന്റര്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.

ട്രിനിറ്റി കോളജ് കാമ്പസിനോട് ചേര്‍ന്ന് പിയേഴ്‌സ് സ്ട്രീറ്റിലെ ലോയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നോവ 3T എംആര്‍ഐ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.അയര്‍ലണ്ടിലെ ഗവേഷണപഠന പ്രൊജക്റ്റിന്റെ ഭാഗമായി ലോകോത്തര നിലവാരമുള്ള യന്ത്രസാമഗ്രികളാണ് ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല്‍ ഏറ്റവും കൃത്യതയാര്‍ന്ന റിസള്‍ട്ട് ലഭിക്കുമെന്ന ഗ്യാരണ്ടിയും മലയായാളികളായ യുവസംരംഭകര്‍ നല്‍കുന്നുണ്ട്.അയര്‍ലണ്ടിലെ പരിശോധനാകേന്ദ്രങ്ങളില്‍ സാധാരണയായി 1.5 ടെസ്ലാ മാഗ്‌നാഫീല്‍ഡ് സ്‌കാനറുകളാണ് ഉപയോഗിക്കുന്നത്.എന്നാല്‍ ഇതിന്റെ ഇരട്ടി കൃത്യതയും ശേഷിയുമുള്ള എംആര്‍ഐ മിഷനാണ് നോവ 3T എംആര്‍ഐ സെന്റലുള്ളത്.

അപ്പോയിന്റ്‌മെന്റ് എടുക്കുന്നവര്‍ക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍,വിദഗ്ദരുടെ സഹായത്തോടെ എംആര്‍ഐ സ്‌കാനിംഗ് നടത്തി റിപ്പോര്‍ട്ട് നല്‍കും.

പ്രാദേശിക ജി പി മാരോ,ആശുപത്രികളോ,ചാറ്റേര്‍ഡ് ഫിസിയോ തെറാപ്പിസ്റ്റുകളോ നല്‍കുന്ന റെഫറല്‍സ് അനുസരിച്ച് എംആര്‍ഐ സ്‌കാനിംഗ് നടത്താനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഡബ്ലിനില്‍ ഇപ്പോള്‍ ലഭ്യമായതിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് നോവ 3T എംആര്‍ഐ സെന്റര്‍ സേവനം നല്‍കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഏറ്റവുമെളുപ്പം രോഗനിര്‍ണ്ണയത്തെ സഹായിക്കുന്ന ആധുനിക എംആര്‍ഐ സ്‌കാനിംഗ് സൗകര്യങ്ങള്‍ അയര്‍ലണ്ടിലെ സ്വകാര്യമേഖലയില്‍ പോലും പരിമിതമായുള്ളതാണ് പുതിയ സംരംഭത്തിന് തുടക്കമിടാന്‍ പ്രചോദനമായതെന്ന് മാനേജിംഗ് പാട്ണര്‍മാര്‍ പറയുന്നു.(marketing)

കൂടുതല്‍ വിവരങ്ങള്‍ക്ക്

www.novamri.ie

01-5649483
0879574416
0872471142

Share this news

Leave a Reply

%d bloggers like this: