ഓണ്‍ലൈനില്‍ സജീവമാവുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക: വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സോഷ്യല്‍ മീഡിയയിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലും കുട്ടികള്‍ക്കെതിരെ ലൈംഗീക ചൂഷണങ്ങള്‍ വര്‍ധിക്കുന്നതിനാലാണ് ഈ മുന്നറിയിപ്പ്. പല സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആയിരക്കണക്കിന് കുട്ടികളുടെ ഫോട്ടോ ദുരുപയോഗപ്പെടുത്തിയ കേസില്‍ ഡബ്ലിനില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു.

9 വറസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ ഫോട്ടോ ഇയാള്‍ ചൈല്‍ഡ് പോണോഗ്രഫിയില്‍ ഉപയോഗിക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെ ലൈംഗിക കച്ചവടങ്ങള്‍ നടത്തി ഇയാള്‍ ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

കുട്ടികളെ ഇന്റര്‍നെറ്റിന്റെ ലോകത്ത് നിന്നും പൂര്‍ണമായും അകറ്റുകയല്ല, മറിച്ച് ഒരു നിശ്ചിത സമയത്ത് ഇന്‍ഫൊര്‍മേറ്റിവായി ഇത് ഉപയോഗിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്ന് ചൈല്‍ഡ് സൈക്കോളജിസ്റ്റുമാര്‍ നിര്‍ദ്ദേശിക്കുന്നു. കുട്ടികള്‍ ഓരോ ദിവസവും ഏതെല്ലാം സൈറ്റുകളില്‍ സെര്‍ച്ച് ചെയ്യുന്നു എന്ന കാര്യങ്ങളും രക്ഷിതാക്കള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: