വാട്‌സ് ആപ്പില്‍ ഒരു ദിവസം അയക്കപ്പെടുന്ന മെസേജുകളുടെ എണ്ണം നിങ്ങളെ ഞെട്ടിക്കും

 

വാട്‌സ് ആപ്പില്‍ ഒരു ദിവസം അയക്കപ്പെടുന്ന മെസ്സേജുകളുടെ എണ്ണം ആറായിരം കോടി. സജീവ ഉപയോക്താക്കളുടെ എണ്ണം പ്രതിദിനം 150 കോടിയും! ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിന്റെ തന്നെ സ്വന്തമായ ഇന്‍സ്റ്റാഗ്രാമാണ് വാട്‌സ് ആപ്പിനു ശേഷമുള്ള ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ പ്രോഡക്റ്റ്. പ്രമുഖ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ സ്‌നാപ്പ് ചാറ്റിനെ അപേക്ഷിച്ച് ഇന്‍സ്റ്റാഗ്രാമിനും വാട്‌സ് ആപ്പിനും വലിയൊരു ശതമാനം ഉപയോക്താക്കളാണുള്ളത്.

ടെക്ക് ക്രഞ്ചിന്റെ കണക്കുപ്രകാരം 178 മില്ല്യണ്‍ ഉപയോക്താക്കള്‍ സ്‌നാപ്പ് ചാറ്റിനുണ്ടെങ്കില്‍ 300 മില്ല്യണ്‍ ഉപയോക്താക്കളാണ് വാട്‌സ് ആപ്പിനും, ഇന്‍സ്റ്റാഗ്രാമിനുമായിട്ടുള്ളത്. 2014 ഫെബ്രുവരി 19ന് വാട്‌സ് ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരുന്നു. ഏകദേശം 1.21 ലക്ഷം കോടിയ്ക്കായിരുന്നു വില്‍പ്പന. ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും വലിയ കച്ചവടമായിരുന്നു അത്. പ്രതിമാസം വാട്‌സ് ആപ്പിന് ഇന്ത്യയില്‍ 20 കോടി ആക്റ്റീവ് ഉപയോക്താക്കളാണ് ഉള്ളത്.

ബിസിനസുകാര്‍ക്ക് തമ്മില്‍ മികച്ച ആശയവിനിമയം നടത്താന്‍ സഹായിക്കുന്നതിനായി വാട്‌സ് ആപ്പ് ബിസിനസ് എന്ന പുതിയൊരു ആപ്പ് കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. തികച്ചും സൌജന്യമായിട്ടായിരുന്നു ഈ ആപ്പിനെ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. വന്‍കിട കമ്പനികള്‍ക്ക് തങ്ങളുടെ ഇടപാടുകാരുമായി സംവദിക്കാനുള്ള എളുപ്പമാര്‍ഗമാണ് വാട്‌സ് ആപ്പ് ബിസിനസ്. ഇന്ത്യയില്‍ 80 ശതമാനത്തോളം കസ്റ്റമേഴ്‌സും വാട്‌സ് ആപ്പ് ബിസിനസ്സിന്റെ സേവനത്തില്‍ സന്തുഷ്ടരാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വാട്‌സ് ആപ്പ് ബിസിനസ് ലഭ്യമാണ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: