നോട്ട് നിരോധിച്ച് 15 മാസമായിട്ടും തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീരാതെ ആര്‍ബിഐ

 

ഡല്‍ഹി: നോട്ട് നിരോധനം നിലവില്‍ വന്ന് 15 മാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്താരാതെ ആര്‍ബിഐ. നിരോധിച്ച അഞ്ഞൂറിന്റെയും, ആയിരത്തിന്റേയും നോട്ടുകള്‍ എത്രത്തോളം തിരിച്ചെത്തിയെന്ന വ്യക്തമായ കണക്ക് നല്‍കാന്‍ ഇത്രയും കാലങ്ങളായിട്ടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

2017 ജൂണ്‍ 30 വരെ ഏകദേശം 15.28 ലക്ഷം കോടി രൂപയാണ് തിരിച്ചെത്തിയതെന്ന് വിവരാവകാശ രേഖയില്‍ മറുപടി നല്‍കുന്നുണ്ടെങ്കിലും ഇതിനും വ്യക്തമായ കണക്കുകളില്ല. നിരോധിച്ച നോട്ടുകളുടെ 99 ശതമാനമാണിതെന്നായിരുന്നു മുന്‍വാദം. അതേസമയം എപ്പോള്‍ നോട്ട് എണ്ണിത്തീരും എന്ന കാര്യത്തിലും ആര്‍ബിഐ കൃത്യമായ വിശദീകരണം നല്‍കുന്നില്ല.

കള്ളപ്പണം തടയുക എന്ന അവകാശ വാദവുമായി 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ പ്രാബല്ല്യത്തില്‍ വരുത്തിയ നോട്ട് നിരോധനത്തിന്റെ പേരില്‍ ഇന്നും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: