പ്രാദേശിക ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് കണ്‍സല്‍ട്ടന്റ് ക്ഷാമം

ഡബ്ലിന്‍; ഐറിഷ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് വര്‍ധിക്കുന്നു. വിവിധ ആശുപത്രികളില്‍ 73 നോണ്‍ കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാര്‍ കണ്‍സല്‍ട്ടന്റ് പദവി ഉപയോഗിക്കുന്നുണ്ടെന്നും ഫിയാന ഫോളിന്റെ ആരോഗ്യ വക്താവ് ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക ആശുപത്രികളിലാണ് ഓരോ വകുപ്പിലും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെടുന്നത്. വളരെ സങ്കീര്‍ണമായ ഈ പ്രശ്‌നത്തിന് ആരോഗ്യ വകുപ്പ് വ്യക്തമായ മറുപടി നല്‍കണമെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം. ഒഴിവ് വരുന്ന മുറക്ക് പുതിയ നിയമനം നടക്കുന്നതിനും കാലതാമസം നേരിടുകയാണ്. നഗരകേന്ദ്രീകൃതമായ ആശുപത്രികളില്‍ ഉള്ള എല്ലാ ചികിത്സ സൗകര്യങ്ങളും പ്രാദേശിക തലത്തില്‍ ലഭ്യമാക്കിയാല്‍ ഇപ്പോള്‍ നേരിടുന്ന ആശുപത്രി തിരക്കുകള്‍ക്ക് പരിഹാരമാകുമെന്നും ഫിയാനഫോലിന്റെ ആരോഗ്യായ വക്താവ് പറയുന്നു. എച്ച്.എസ്.ഇ-ക്ക് പ്രശ്‌നം മുന്‍നിര്‍ത്തിയുള്ള പരാതി സമര്‍പ്പിച്ചിരിക്കുകയാണ് ഫിയാന ഫോള്‍.

 

എ എം

 

Share this news

Leave a Reply

%d bloggers like this: