ശീതളപാനീയങ്ങള്‍ക്ക് പഞ്ചസാര നികുതി ഉടന്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍: ശീതള പാനീയത്തില്‍ മധുരം കൂടുന്നതിനനുസരിച്ച് നികുതിയും നല്‍കേണ്ടി വരും. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പഞ്ചസാര നികുതി ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. നൂറ് മില്ലീലിറ്റര്‍ പാനീയത്തില്‍ പഞ്ചസാരയുടെ അളവ് 8 ഗ്രാമില്‍ കൂടുതലാണെങ്കില്‍ 30 ശതമാനം നികുതിയാണ് നല്‍കേണ്ടി വരുന്നത്.

അയര്‍ലണ്ടിനൊപ്പം യു.കെ-യിലും ഏപ്രില്‍ മാസത്തില്‍ തന്നെ ഷുഗര്‍ ടാക്‌സ് നിലവില്‍ വരും. രാജ്യത്തിന്റെ ആരോഗ്യായ സുരക്ഷ കണക്കിലെടുത്താണ് പഞ്ചസാര നികുതിക്ക് തുടക്കമിട്ടതെന്ന് ധനകാര്യ മന്ത്രി പാസ്‌ക്കല്‍ ഡോണോഹി വ്യക്തമാക്കിയിരുന്നു. ഓരോ വര്‍ഷവും രാജ്യത്ത് പൊണ്ണത്തടിയുള്ളവരുടെ എണ്ണം വര്‍ദ്ദിക്കാന്‍ കാരണം ശീതളപാനീയത്തിലെ പഞ്ചസാരയുടെ അളവാണെന്നും കണ്ടെത്തിയിരുന്നു.

അയര്‍ലണ്ടില്‍ സ്‌കൂളുകളിലും പൊണ്ണത്തടി ഇല്ലാതാക്കുന്ന ഭക്ഷണ ക്രമം ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്തിയിരുന്നു. അയര്‍ലണ്ടില്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകള്‍ പ്രമേഹബാധിതരാകുന്നതിന്റെ കാരണവും അമിത പഞ്ചസാര ഉപയോഗം തന്നെയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോക ആരോഗ്യ സംഘടനയും രാജ്യത്തിന് ഈ മുന്നറിയിപ്പ് നല്‍കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: