ഡബ്ലിനിലും കോര്‍ക്കിലും trauma സെന്ററുകള്‍ ആരംഭിക്കുന്നു

ഡബ്ലിന്‍: ഡബ്ലിനിലും കോര്‍ക്കിലുമായി രണ്ട് trauma care സെന്ററുകള്‍ ആരംഭിക്കാന്‍ ക്യാബിനറ്റിന്റെ അംഗീകാരം. തെക്കന്‍ ഭാഗത്ത് നില്‍വില്‍ വരുന്ന ഈ കേന്ദ്രങ്ങള്‍ അപകടമരണങ്ങള്‍ പരമാവധി കുറക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ഈ പ്രഖ്യാപനതിന് ശേഷം ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി. സെന്‍ട്രല്‍ trauma നെറ്റ്വര്‍ക്കിന്റെ ഭാഗമായി ഗാല്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയിലും trauma യുണിറ്റ് പരിഗണന നല്‍കും.

രാജ്യത്ത് 26 ആശുപതികള്‍ പെട്ടെന്നുള്ള അപകട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാണ്. എങ്കിലും അതീവ ഗുരുതരമായ കേസുകള്‍, നിലവില്‍ വരാനിരിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഡബ്ലിന്‍ കോര്‍ക്ക് സെന്ററുകയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കുന്നു. 30 മില്യണ്‍ യൂറോ ചെലവിടുന്ന ഈ പദ്ധതി പരമാവധി വേഗത്തില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

വിവിധ അപകടങ്ങളിലായി രാജ്യത്ത് 1600 പേര്‍ trauma സെന്ററുകളിലെത്തുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളിലും മറ്റും അപകടം സംഭവിക്കുന്നവര്‍ക്ക് ചികിത്സ ലഭിക്കുന്ന ആശുപതികളിലെ വകുപ്പാണ് trauma കെയര്‍ എന്നറിയപ്പെടുന്നത്. നട്ടെല്ലിനും മറ്റും ക്ഷമേല്‍ക്കുന്ന രോഗികളെ പെട്ടെന്ന് ലഭിക്കുന്ന ചികിത്സയിലൂടെ രക്ഷപ്പെടുത്താന്‍ ആധുനിക സംവിധാനങ്ങളോട് കൂടിയ trauma കെയര്‍ അനിവാര്യമാണെന്ന് പദ്ധതി പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ട് ഐറിഷ് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: