മഞ്ഞുവീഴ്ച ശക്തമായി: M8 ഗതാഗത പാതയില്‍ രണ്ട് അപകടങ്ങള്‍

ഡബ്ലിന്‍: M8 ഗതാഗത പാതയില്‍ ഇന്ന് രണ്ട് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ പൂര്‍ണമായും അടച്ചിട്ട നോര്‍ത്ത് ബൗണ്ട്-സൗത്ത് ബൗണ്ട് റോഡുകള്‍ അല്പസമയത്തിന് മുന്‍പ് തുറന്നതായി എ എ റോഡ് ഹച്ച് അറിയിച്ചു. യെല്ലോ വാര്‍ണിങ് നിലനില്‍ക്കെയായിരുന്നു അപകടം സംഭവിച്ചത്. ഓഫാലിയയിലും റോഡ് മോശമായതിനെ തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടായതായി ഗാര്‍ഡ അറിയിച്ചു.

Jio Cahir North and J-12 Mitchelstoan റോഡുകളില്‍ വന്‍ അപകട സാധ്യത നിലനില്‍ക്കുന്നുവെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു. കോര്‍ക്കിലെ റോഡുകള്‍ ഐസ് വീഴ്ച മൂലം അപകടനിലയില്‍ തുടരുന്നു. സെക്കണ്ടറി റൂട്ടുകളിലാണ് ഈ പ്രശ്‌നം രൂക്ഷമാകുന്നത്. M2 Ashbourne Bypass South bound റോഡിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡ്രൈവര്‍മാര്‍ നിശ്ചിത അകലം പാലിച്ച് മാത്രം വാഹനമോടിക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദ്ദേശിക്കുന്നു. മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പാലിച്ചില്ലെണ്ടില്‍ വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: