ഡബ്ലിനിലും ലീമെറിക്കിലും വീണ്ടും അഞ്ചാം പനി പടര്‍ന്നു പിടിക്കുന്നു; ലീമെറിക്കില്‍ സൗജന്യമായി കുത്തിവെയ്പ് എടുക്കാം

ലീമെറിക്: ലീമെറിക്കില്‍ 10 കേസുകളും, ഡബ്ലിനില്‍ ഒന്നും ഉള്‍പ്പെടെ രാജ്യത്ത് മൊത്തം 11 പേരില്‍ അഞ്ചാം പനി പടര്‍ന്നു പിടിച്ചതായി സ്ഥിരീകരിച്ചു. എച്ച്.എസ്. ഇ യുടെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്ലന്‍സ് സെന്റര്‍ (HPSC) പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് രോഗം തുടര്‍ന്നും പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ട് ഡോസ് എം എം ആര്‍ കുത്തിവെയ്പ്പ് മാത്രമാണ് മീസില്‍സില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക പ്രതിരോധ മാര്‍ഗമെന്ന് എച്ച്.എസ്. ഇ ചൂണ്ടിക്കാണിക്കുന്നു. രോഗം പടന്നുപിടിക്കുന്നതിനാല്‍ ലീമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സൗജന്യ ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവര്‍ പുറത്തിറങ്ങുന്നത് പനി പടര്‍ന്നുപിടിക്കാന്‍ സാഹചര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍തന്നെ വൈദ്യ സഹായം ലഭ്യമാക്കാനും നിര്‍ദ്ദേശമുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: