ഡബ്ലിന്‍ ടെമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ വന്‍ തിരക്ക്: എമര്‍ജന്‍സി വിഭാഗത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചു. സീരിയസ് അല്ലാത്ത കേസുകള്‍ക്ക് മാത്രമാണ് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശനം. ഇന്നലെയും ഇന്നും നടത്തേണ്ടിയിരുന്ന കുട്ടികളുടെ ശാസ്ത്രക്രീയകള്‍ മാറ്റിവെയ്ക്കപ്പെട്ടു. ജീവന്‍ രക്ഷയുമായി ബന്ധപ്പെട്ട് നടത്തേണ്ടിയിരുന്ന ശാസ്ത്രക്രീയകള്‍ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുക. നിസാര രോഗങ്ങള്‍ക്ക് ജി.പി സൗജന്യം പ്രയോജനപ്പെടുത്താനും ആശുപത്രി നിര്‍ദ്ദേശം നല്‍കി. 5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ Gastrointestinal, Respiratery infection എന്നിവയുമായി ബന്ധപ്പെട്ടുള്ള ചികിത്സക്കാണ് തിരക്കേറുന്നത്. ഒരാഴ്ചക്കുള്ളില്‍ തിരക്ക് കരയുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: