ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പേരില്‍ വ്യാജ ഫോണ്‍ സന്ദേശം; മുന്നറിയിപ്പ് നല്‍കി സുരക്ഷാ ഉദ്യോഗസ്ഥര്‍

തങ്ങളുടെ പേരില്‍ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് വരുന്ന വ്യാജ SMS സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഇത്തരം സന്ദേശം ലഭിച്ചതായി നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യപ്പെട്ടെന്നും’ പുതുക്കാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്നുമാണ് സന്ദേശത്തിലുള്ളത്.

ഈ ലിങ്കില്‍ ക്‌ളിക്ക് ചെയ്താല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഔദ്യോദിക വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വെബ് സൈറ്റിലേക്ക് ലിങ്ക് റീഡയറക്റ്റ് ചെയ്യുന്നു. ഈ സൈറ്റില്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

തട്ടിപ്പുകാര്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ ഉപയോഗിച്ച് പാസ്വേഡും ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധികാരികമെന്നു തോന്നുന്ന, എന്നാല്‍ വ്യാജമായ വെബ്സൈറ്റിലൂടെ തന്ത്രപൂര്‍വം കൈക്കലാക്കാന്‍ സാധ്യതയുണ്ട്. ഇമെയില്‍ മുഖേനയോ ഫോണ്‍ സന്ദേശങ്ങള്‍ മുഖേനയോ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച ഒരു വിശദാംശങ്ങളും ആവശ്യപ്പെടാറില്ലെന്ന് എഐബി അറിയിച്ചു.

അതുകൊണ്ട് തന്നെ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുനതോ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതോ ആയ ഒരു സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ആരെങ്കിലും ഫോണ്‍ സന്ദേശങ്ങള്‍ മുഖേന ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് എഐബി ഇടപാടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: