കുട്ടികളില്‍ ഇ.ക്യൂ വികസനത്തിന് Education Desty പദ്ധതി

ഡബ്ലിന്‍: കുട്ടികളില്‍ വൈകാരികമായ സന്തുലനം നില നിര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് ഒരു നൂതന വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് Education Desty എന്ന സോഫ്റ്റ് വെയര്‍ സ്റ്റാര്‍ട്ട് അപ്പ്. ഈ ലേണിങ് പദ്ധതിയില്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ വൈകാരിക തലത്തിലെ മൂല്യങ്ങളെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് Education Desty അവകാശപ്പെടുന്നത്. ആനിമേഷന്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി കഥാരൂപത്തില്‍ കുട്ടികളറിയാതെ തന്നെ അവരില്‍ ഇമോഷണല്‍ ക്വാഷ്യന്റ് വികസനം സാധ്യമാക്കാന്‍ ഈ ഓണ്‍ലൈന്‍ പഠന രീതിയിലൂടെ കഴിയുമെന്ന് Education Desty സി.ഇ.ഒ സ്റ്റിഫാനി ഒ മലേ പറയുന്നു.

15 വര്‍ഷത്തോളം ചൈല്‍ഡ് സൈക്കോളജി രംഗത്ത് സജീവമായ സ്റ്റിഫാനി കുട്ടികളുടെ വ്യക്തി വികസനം സാധ്യമാക്കാന്‍ Education Desty-യിലൂടെ സാധിക്കുമെന്ന വാഗ്ദാനമാണ് നല്‍കുന്നത്. കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് വൈകാരിക തലത്തിലുള്ള ചിന്തകളുടെ ആവശ്യം അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതിയിലൂടെ അദ്ധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ പങ്കാളികളിക്കുകയും ചെയ്യാം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: