മലയാളി ഡ്രൈവര്‍മാര്‍ക്ക് വന്‍ തൊഴില്‍ അവസരം; 1,600 റോളം ടാക്‌സി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയാന്‍ ഒരുങ്ങി അയര്‍ലണ്ട്

 

അയര്‍ലന്‍ഡിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് (എന്‍ടിഎ) ഈ വര്‍ഷം 1,600 ടാക്‌സി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയാന്‍ ഒരുങ്ങുന്നത്. പൊതുജനങ്ങളെ ആകര്‍ഷിക്കുന്നതും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതുമായ കഴിവുറ്റ സ്ത്രീകളെയും പുരുഷന്‍മാരെയുമാണ് ജോലിക്കായി പരിഗണിക്കുന്നത്. എന്‍ടിഎ പറയുന്നു. യാത്രക്കാര്‍ക്ക് ടാഗിംഗിന് നല്ലൊരു അനുഭവമായിരിക്കും.

2017 ല്‍ എന്‍ടിഎ 800 പുതിയ ടാക്‌സി ഡ്രൈവര്‍മാരെ നിയമിച്ചിരുന്നു. 2018 ല്‍ ഇതിന്റെ ഇരട്ടി റിക്രൂട്ട്‌മെന്റ് നടത്താനാണ് എന്‍ടിഎ ഉദ്ദേശിക്കുന്നത്. ഇതോടെ അയര്‍ലണ്ടിലെ ലൈസന്‍സ് ലഭിച്ച ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണം 26,000 പേരായി വര്‍ധിക്കും. ഇത്രയധികം പേര്‍ക്ക് ലൈസന്‍സ് നല്കുന്നതുകൊണ്ട് എല്ലാ സമയത്തും ഇത്രയധികം ടാക്സികള്‍ നിരത്തിലുണ്ടാകുമെന്ന് അര്‍ത്ഥമില്ലെന്ന് എന്‍ടിഎ സിഇഒ ആന്‍ ഗ്രഹാം വ്യക്തമാക്കുന്നു. തിരക്കേറിയ സമയങ്ങളിലും വാരാന്ത്യങ്ങളിലുമാകും ടാക്‌സി സേവനങ്ങള്‍ യഥേഷ്ടം ലഭ്യമാകുക. ചില കാലഘട്ടങ്ങളില്‍ കുറവ് ഉണ്ടാകാം എന്നാണ്.

ബ്രോഡ്കാസ്റ്റ്, ഓണ്‍ലൈന്‍, പ്രിന്റ് മീഡിയയിലൂടെ പുതിയ റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട പരസ്യപ്രചരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ ഐറിഷ് ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള ആര്‍ക്കും ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. റിക്രൂട്ട്‌മെന്റുകള്‍ക്ക് 90 യൂറോ അടച്ച് SPSV ഡ്രൈവര്‍ എന്‍ട്രി ടെസ്റ്റ് പാസാക്കണം, തുടര്‍ന്ന് ഗാര്‍ഡയുടെ പരിശോധനയും, നികുതി വകുപ്പിന്റെ സാക്ഷ്യപത്രവും ലഭിച്ചാല്‍ ജോലിയില്‍ പ്രവേശിക്കാവുന്നതാണ് അഞ്ചു വര്‍ഷത്തേക്കുള്ള ഐറിഷ് ടാക്‌സി ലൈസന്‍സിന് 250 യൂറോയാണ് ഈടാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.nationaltransport.ie/taxi-and-bus-licensing/taxi/spsv-driver-licensing/apply-for-an-spsv-driver-licence-2/

 

 

Share this news

Leave a Reply

%d bloggers like this: