അതി ശൈത്യത്തില്‍ തണുത്തുറഞ്ഞ മനുഷ്യ മനസുകളെ ഊഷ്മളമാക്കുവാന്‍ വീണ്ടുമൊരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വരവായ്.

കേരള ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന നാലാമത് ഓള്‍ അയര്‍ലണ്ട് KBC ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2018 മാര്‍ച്ച് 24നു കഴിഞ്ഞ മൂന്ന് തവണയും പോലെ പോപ്പിന്റ്ററി സ്‌പോര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഇതര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് വ്യത്യസ്ഥമായി വിജയികള്‍ക്ക് ട്രോഫിയോടൊപ്പം ക്യാഷ് അവാര്‍ഡും നല്‍കുന്നു എന്നതാണ് ഓള്‍ അയര്‍ലണ്ട് KBC ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പ്രത്യേകത. ലീഗ് 35, 68, Leisure Players എന്നിങ്ങനെ മുന്ന് കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഓരോ കാറ്റഗറിയിലും ലിമിറ്റഡ് എന്‍ട്രി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പങ്കെടുക്കുവാന്‍ താത്പര്യപെടുന്നവര്‍ നേരത്തെതന്നെ ബുക്ക് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനുമായി ഷിജി ?087 968 3694?, ജോജോ ?087631 7219? എന്നിവരെ ബന്ധപെടേണ്ടതാണ്. ഈ ടൂര്‍ണമെന്റിന് ബാഡ്മിന്റണ്‍ അയര്‍ലണ്ടിന്റെ നിയമ വ്യവസ്ഥാകള്‍ ബാധകമായിരിക്കും.

 

Share this news

Leave a Reply

%d bloggers like this: