അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതിയില്‍ 550 ശതമാനം വളര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട്

 

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ആയുധ ഉറക്കുമതി രാജ്യമെന്ന ഖ്യാതിയും നേടുന്നു. 2013 – 17 കാലഘട്ടത്തില്‍ മേജര്‍ ആയുധങ്ങളുടെ ഇറക്കുമതിയില്‍ ലോകത്ത് ഒന്നാമതെത്തിയത് ഇന്ത്യയാണെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ നിന്നുള്ള ആയുധ ഇറക്കമുതി തൊട്ടു മുമ്പുള്ള അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് 550 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, 2013 – 17 കാലഘട്ടത്തില്‍ അമേരിക്കയില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ആയുധ കയറ്റുമതിയില്‍ , 2008 – 12 കാലഘട്ടത്തെ അപേക്ഷിച്ച് 76 ശതമാനം കുറവുണ്ടായി. എന്നാല്‍, ചൈനയില്‍ നിന്ന് ഏറ്റവുമധികം ആയുധങ്ങള്‍ ലഭിക്കുന്ന രാജ്യമെന്ന ഖ്യാതി ഈ കാലഘട്ടത്തില്‍ പാക്കിസ്ഥാന്‍ നേടുകയും ചെയ്തു.

2013 – 17 കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് ഏറ്റവും വലിയ ആയുധ ഇറക്കുമതി നടത്തിയത് റഷ്യയാണ്. ഇന്ത്യയുടെ മൊത്തമുള്ള ആയുധ ഇറക്കുമതിയില്‍ 62 ശതമാനവും അവിടെ നിന്നായിരുന്നു. ആഗോള തലത്തിലുള്ള ആയുധ ഇറക്കുമതിയില്‍ 12 ശതമാനം ഇന്ത്യയിലേക്കായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വശത്ത് പാക്കിസ്താനും, മറുവശത്ത് ചൈനയും വളര്‍ത്തുന്ന സംഘര്‍ഷാവസ്ഥയാണ് ഇന്ത്യയെ വലിയ തോതില്‍ ആയുധങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: