ഗ്രീന്‍ ബിന്‍ വര്‍ധിപ്പിച്ചേക്കും: നയം വ്യ്കതമാക്കി പാണ്ട വെയ്സ്റ്റ്

ഡബ്ലിന്‍: രാജ്യത്തെ ഗ്രീന്‍ ബിന്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നതിനിടയില്‍ വില കൂട്ടിയില്ലെന്ന് അറിയിച്ച് പാണ്ട വെയ്സ്റ്റ്. അടുത്ത 5 വര്‍ഷത്തേക്ക് വില വര്‍ധിപ്പിക്കില്ലെന്നാണ് കമ്പനിയുടെ തീരുമാനം. കിലോ വെയ്സ്റ്റിന് 5 സെന്റ് എന്ന നിരക്കില്‍ ചാര്‍ജ്ജ് ഈടാക്കുകയാണ് ലക്ഷ്യം. ഡബ്ലിനില്‍ മാത്രം കമ്പനിക്ക് 125,000 ഉപഭോക്താക്കളാണ് നിലവിലുള്ളത്.

അയര്‍ലണ്ടിലെ 95 ശതമാനത്തോളം പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വാങ്ങിയിരുന്ന ചൈന ഈ തീരുമാനം അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ ബിന്‍ കമ്പനികള്‍ ചാര്‍ജ് കുത്തനെ വര്‍ധിപ്പിക്കുമെന്നാണ് സൂചന. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബിന്‍ തുക ഉയര്‍ത്തുന്നതെന്നാണ് കമ്പനികളുടെ അവകാശവാദം.

ഡികെ

Share this news

Leave a Reply

%d bloggers like this: