ലുവാസ് ക്രോസ്സ് സിറ്റി സര്‍വീസുകള്‍ യാത്രാ ദുരിതം കുറക്കുന്നില്ല. ഗ്രീന്‍ ലൈനില്‍ നീളം കൂടിയ ട്രാമുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: തിരക്ക് കൂടിയ സമയങ്ങളില്‍ ലുവാസ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം. തിരക്ക് കൂടിയ രാവിലെയും, വൈകിട്ടും ലുവയസ്സില്‍ സൗകര്യം ലഭിക്കാതെ നിരവധി പേര്‍ മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഗ്രീന്‍ ലൈനില്‍ നീളം കൂടിയ ട്രാമുകള്‍ ഓടിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ ദേശീയ ഗതാഗത വകുപ്പിന് സര്‍ക്കാര്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ലുവാസിന്റെ നീളം വര്‍ധിപ്പിച്ച് യാത്രാ ദുരിതം കുറക്കാനുള്ള പദ്ധതി സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത് വീണ്ടും യാത്രാ ദുരിതം വര്‍ധിപ്പിക്കുകയാണ്. പതിനായിരക്കണക്കിന് യാത്രക്കാര്‍ ഡബ്ലിനില്‍ ദിനം പ്രതി യാത്രാ സൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് ഗ്രീന്‍ പാര്‍ട്ടി വക്താവാണ് കാതറിന്‍ മാര്‍ട്ടിന്‍ ദെയിലില്‍ വ്യക്തമാക്കി.

ഫെസ്റ്റിവല്‍ സീസണില്‍ തിരക്ക് പതിന്മടങ്ങ് വര്‍ധിക്കുന്നതോടെ യാത്രാ ദുരിതം വിട്ടൊഴിയുന്നില്ല. ലുവാസ് ക്രോസ്സ് സിറ്റി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കെ യാത്രാ ദുരിതം സമ്മാനിക്കുന്ന ലുവാസിന് പുറമെ മറ്റു യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടി വരും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: