ഡബ്ലിന്‍ ബൈക്കിന് നഗരത്തില്‍ 4 പുതിയ സ്റ്റേഷനുകള്‍

ഡബ്ലിന്‍: ബൈക്ക് ഷെയറിങ് സംവിധാനമായ ഡബ്ലിന്‍ ബൈക്കിന് തലസ്ഥാന നഗരിയില്‍ 4 പുതിയ സ്റ്റേഷനുകള്‍ ആരംഭിച്ചു. സ്മിത്ത് ഫീല്‍ഡില്‍ ആദ്യ സ്റ്റേഷന്റെ ഉത്ഘാടന കര്‍മ്മം ഇന്ന് നിര്‍വഹിക്കപ്പെട്ടു. മറ്റു 3 സ്റ്റേഷനുകള്‍ നഗരത്തിന്റെ 3 ഭാഗങ്ങളിലായും പ്രവര്‍ത്തനം ആരംഭിച്ചു. അടുത്ത മാസം ആവുന്നതോടെ ഡബ്ലിന്‍ നഗരത്തില്‍ മൊത്തം 15 പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് പദ്ധതി.

ഡബ്ലിന്‍ മേയര്‍ മൈക്കല്‍ മേക് ഡബ്ലിന്‍ ബൈക്കിന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു. വാടക നിരക്കില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡബ്ലിന്‍ ബൈക്ക് സ്വദേശിയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും. ഡബ്ലിനില്‍ മൊത്തമായി 116 ബൈക്ക് സ്‌റേഷനുകളാണ് നിലവില്‍ വരാനിരിക്കുന്നത്. കോളേജ് കാമ്പസ്സിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലും ബൈക്ക് സ്റ്റേഷനുകള്‍ ലഭ്യമാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: