അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന അവയവ മാറ്റ ശസ്ത്രക്രീയ സര്‍വകാല റിക്കോര്‍ഡിലേക്ക്

ഡബ്ലിന്‍: കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ അവയവ മാറ്റ ശസ്ത്രക്രീയ നടന്നത് 2017-ല്‍. ഐറിഷ് കിഡ്നി അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 311 അവയവമാറ്റ ശാസ്ത്രക്രീയകള്‍ അയര്‍ലന്‍ഡ് ആശുപത്രികളില്‍ നടന്നു. 2016-നെ അപേക്ഷിച്ച് അവയവങ്ങള്‍ ദാനം ചെയ്യാന്‍ എത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്.

ബ്യുമോണ്ട് ആശുപത്രിയിലെ നാഷണല്‍ റെനാള്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസ് 192 വൃക്ക മാറ്റല്‍ ശാസ്ത്രക്രീയകളാണ് നടത്തിയത്. സെന്റ്. വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നാഷണല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസിലൂടെ 62 കരള്‍ മാറ്റ ശാസ്ത്രക്രീയയും 5 പാന്‍ക്രിയാസ് ശാസ്ത്രക്രീയകളും നടന്നു. മാറ്റര്‍ ഹോസ്പിറ്റലില്‍ നാഷണല്‍ ഹാര്‍ട്ട് ആന്‍ഡ് ലെങ് ട്രാന്‍സ്പ്ലാന്റ് സര്‍വീസ് വഴി 36 ശ്വാസകോശ മാറ്റ ശാസ്ത്രക്രീയകളും നടന്നു.

ഡബ്ലിനില്‍ ഇന്ന് ആരംഭിച്ച ഓര്‍ഗന്‍ ഡോണര്‍ അവെര്‍നസ്സ് വീക്കിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ ഐറിഷ് കിഡ്നി അസോസിയേഷനാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം നടന്ന റെക്കോര്‍ഡ് വേഗതയിലുള്ള അവയവമാറ്റ ശാസ്ത്രക്രീയകളെക്കുറിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്. കിഡ്നി അസോസിയേഷന്റെ നാല്പതാം വാര്‍ഷിക സമ്മേളനത്തില്‍ അവയവമാറ്റ ശാസ്ത്രക്രീയകളെ പ്രോത്സാഹിപ്പിക്കുന്ന ക്യാംപെയ്നുകളും സംഘടിപ്പിക്കപ്പെട്ടു.

ഡികെ

Share this news

Leave a Reply

%d bloggers like this: