8 കൗണ്ടികളില്‍ കനത്ത മഴ മുന്നറിയിപ്പ്; സുരക്ഷാ മുന്നറിയിപ്പ് നല്‍കി കൗണ്ടി കൗണ്‍സിലുകള്‍

കോര്‍ക്ക്: തെക്കന്‍ കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാര്‍ണിങ്. നിലവില്‍ തെളിഞ്ഞ കാലാവസ്ഥ തുടരുന്ന അയര്‍ലണ്ടില്‍ തെക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സബ് സീറോ താപനിലയിലെത്തി നില്‍ക്കുകയാണ്. സ്‌നോ-ഐസ് വാര്‍ണിങ് ഇന്ന് രാവിലെ 9 മണിയോടെ അവസാനിച്ചെങ്കിലും വാര്‍ണിങ് നിലനിന്ന പ്രദേശങ്ങളില്‍ ഊഷ്മാവില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല.

യെല്ലോ റെയിന്‍ വാര്‍ണിങ് മുന്നറിയിപ്പ് വൈകിട്ട് 6 മണി മുതല്‍ നാളെ വൈകിട്ട് 3 മണി വരെ നിലനില്‍ക്കും. കാര്‍ലോ, കില്‍കെന്നി, വെക്‌സ്‌ഫോര്‍ഡ്, കോര്‍ക്ക്, കേറി, ലീമെറിക്ക്, ടിപ്പരേറി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളിലായിരിക്കും മഴ ശക്തമാവുന്നത്. കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: