മൈന്‍ഡ് കിഡ്‌സ്‌ഫെസ്‌റ് നാളെ തുടങ്ങും. മത്സരങ്ങള്‍ മൂന്ന് വേദികളില്‍.

ഡബ്ലിന്‍ അയര്‍ലണ്ടിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ഡബ്ലിനില്‍ നാളെ ആരംഭിക്കും. അയര്‍ലണ്ടിലെ പ്രമുഖ സംഘടനായ മൈന്‍ഡ് സംഘടിപ്പിക്കുന്ന കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6, 7 തീയ്യതികളില്‍ ഗ്രിഫിത് അവന്യൂ മറീനോയിലെ സ്‌കോയില്‍ മുഹിറേ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. അയര്‍ലണ്ടിലെ ഏറ്റവും വാശിയേറിയ കലാ മത്സരങ്ങള്‍ക്ക് വിധി നിര്‍ണ്ണയിക്കുവാനായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിധികര്‍ത്താക്കള്‍ ഇന്ന് ഡബ്ലിനില്‍ എത്തിച്ചേരും.

കഴിഞ്ഞ കുറേ വര്ഷങ്ങളായി സംഘടനാമികവുകൊണ്ടും മികച്ച നിലവാരം പുലര്‍ത്തുന്നതുകൊണ്ടും ഇന്ത്യയിലെ പല പ്രമുഖ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന കുട്ടികള്‍ക്ക് മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

മത്സരങ്ങള്‍ തുടങ്ങുന്ന ഏപ്രില്‍ 6 വെള്ളിയാഴ്ച്ച ഡാന്‍സ് മത്സരങ്ങളും ഏപ്രില്‍ 7 ശനിയാഴ്ച്ച മറ്റ് മത്സരങ്ങളുമാണ് നടത്തപ്പെടുക. മുന്‍ വര്ഷങ്ങളേക്കാള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ മൂന്ന് വേദികളിലായിരിക്കും മത്സരങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കായി ഇന്‍ഡ്യന്‍ ഫുഡ് സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന കുട്ടികളുടെ സൗകര്യാര്‍ത്ഥം അതാതു ദിവസം തന്നെ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെയും ഫിന്‍ഗാല്‍ കൗണ്ടി കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മത്സരങ്ങളുടെ സമയക്രമീകരണങ്ങള്‍ മൈന്‍ഡ് അയര്‍ലണ്ട് ഫേസ്ബുക് പേജില്‍ ലഭ്യമാണ്. മത്സരങ്ങള്‍ കാണുവാനും പ്രോത്സാഹിപ്പിക്കുവാനും അയര്‍ലണ്ടിലെ എല്ലാ കലാ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് മജു പേയ്ക്കല്‍

Share this news

Leave a Reply

%d bloggers like this: