അവധിക്കാലം അടിച്ചുപൊളിക്കാം: ഏഷ്യ ഉള്‍പ്പെടെ 4 വന്‍കരകളിലേക്ക് 14 റൂട്ടുകളുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്

ഡബ്ലിന്‍: വേനല്‍ക്കാലം ആഘോഷിക്കാന്‍ 14 പുതിയ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുകയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കന്‍ അമേരിക്കന്‍ വന്‍കരകളിലേക്കാണ് യാത്രകള്‍ നടത്താന്‍ കഴിയുന്നത്. ഡബ്ലിനില്‍ നിന്നും നേരിട്ട് ഹോങ്കോങ്, ബീജിങ്, മോണ്‍ട്രിയന്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്താന്‍ 4 പുതിയ എയര്‍ലൈനുകള്‍ എത്തുന്നത്.

Cathy Pacific, Croatia Airlines, Hainan Airlines, Iceland air തുടങ്ങിയ എയര്‍ സര്‍വീസുകള്‍ ഡബ്ലിനില്‍ ലഭ്യമാകും. ജോണ്‍ മുതലായിരിക്കും സര്‍വീസ് ആരംഭിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി ഈ വര്‍ഷം 1.7 ദശലക്ഷം ആളുകള്‍ അധികമായി യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അറിയിച്ചു.

വേനല്‍ക്കാല യാത്രക്ക് വേണ്ടി ആഴ്ചയില്‍ 10 എയര്‍ലൈനുകളുടെ 446 വിമാനങ്ങള്‍ യു.എസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തും. എല്ലാ സര്‍വീസുകളിലുമായി സീറ്റ് കപ്പാസിറ്റി വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

താഴെ പറയുന്ന റൂട്ടുകളിലേക്കാണ് പുതിയ സര്‍വിസുകള്‍ ആരംഭിക്കുക

Marrakesh (Ryanair) – two per week
Paphos (Ryanair) – two per week
Philadelphia (Aer Lingus) – seven per week
Reykjavik (Icelandair) – six per week
Seattle (Aer Lingus) – four per week
Manchester (British Airways) – one per week
Zagreb (Croatia Airlines) – two per week
Montreal (Air Canada) – four per week
Hong Kong (Cathay Pacific) – four per week
Beijing (Hainan Airlines) – four per week
Carlisle (Loganair) – seven per week
Dalaman (Ryanair ) – one per week
Frankfurt (Ryanair) – 12 per week
Luxembourg (Ryanair) – three per week

ഡികെ

Share this news

Leave a Reply

%d bloggers like this: