ടെലികോം കമ്പനി eir 750 തൊഴിലാളികളെ പിരിച്ചുവിടും

ഡബ്ലിന്‍: 750-ഓളം തൊഴിലാളികളെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുകയാണ് രാജ്യത്തെ ടെലികോം കമ്പനിയായ eir. നിര്‍ബന്ധിതമല്ലാത്ത പിരിച്ചുവിടല്‍ ആണെന്ന് കമ്പനി പറയുമ്പോഴും കമ്പനി നഷ്ടത്തിലാണെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ തീരുമാനം. പിരിച്ചുവിടലിന് വിധേയരാകുന്നവര്‍ക്ക് സാമ്പത്തിക സഹായത്തിനു അര്‍ഹതയുണ്ടെന്ന് eir വ്യക്തമാക്കി.എന്നാല്‍ ജീവനക്കാരില്‍ വലിയൊരു വിഭാഗവും ഈ സ്‌കീംന്റെ ഭാഗമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

തൊഴിലാളികളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ യൂണിയനുകളെയും,കമ്മ്യൂണിക്കേഷന്‍ വകുപ്പിനെയും അറിയിച്ചുകഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുമുന്‍പ് അയര്‍ലണ്ടിന്റെ സ്റ്റേറ്റ് ടെലികോം കമ്പനിയായിരുന്ന eir, നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ പൂര്‍ണമായും സ്വകാര്യകമ്പനിയായി മാറുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കമ്പനിയുടെ 650യൂറോ മില്യണ്‍ ഓഹരി ഫ്രഞ്ച് ബില്യണയര്‍ ആയ xavier niel – നു വിറ്റിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: