ഡബ്ലിനില്‍ വീണ്ടും വേഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളില്‍ വേഗത, മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആയി കുറയ്ക്കാന്‍ ശുപാര്‍ശ. ഇത് മൂന്നാം തവണയാണ് നഗരത്തില്‍ വേഗത നിയന്ത്രണം കൊണ്ടുവരുന്നത്. സിറ്റി കൗണ്‍സില്‍ കൊണ്ടുവന്ന തീരുമാനത്തിന് ഗതാഗത വകുപ്പ് അനുകൂല തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Harolds Cross Ballsbridge ഉള്‍പ്പെടെ തെക്കന്‍ ഡബ്ലിനിലെ 12 സോണുകളാണ് വേഗത നിയന്ത്രണത്തിന്റെ ഭാഗമാകുന്നത്. വടക്കന്‍ ഭാഗങ്ങളില്‍ Cabra Glasnevin-ലും നിയന്ത്രണം ബാധകമായിരിക്കും. എന്നാല്‍ ആര്‍ട്ടെരിയല്‍ റൂട്ടില്‍ Raheny-യില്‍ Howth road-ല്‍ വേഗത നിയന്ത്രണം ഉണ്ടായിരിക്കില്ല. ഡബ്ലിനില്‍ തിരക്കേറിയ റൂട്ടില്‍ രാവിലെയും, വൈകിട്ടുമായിരിക്കും വേഗത നിയന്ത്രണമുണ്ടായിരിക്കുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: