തിരക്കേറിയ സമയത്ത് കോളേജ് ഗ്രീനില്‍ ടാക്സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

ഡബ്ലിന്‍: ഡബ്ലിനില്‍ കോളേജ് ഗ്രീന്‍ മേഖലയില്‍ രാവിലെ തിരക്കേറിയ സമയങ്ങളില്‍ ടാക്സിക്ക് നിരോധനം ഏര്‍പ്പെടുത്തി. കോളേജ് സ്ട്രീറ്റ് ബസ് കോറിഡോറിലൂടെയുള്ള ടാക്സി യാത്രകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 7 എ.എം. മുതല്‍ 10 എ.എം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സൗത്ത് ബോണിലേക്കുള്ള യാത്രകള്‍ക്ക് മാത്രമാണ് നിരോധനം. വെസ്റ്റ് മോര്‍ലാന്റ് സ്ട്രീറ്റ്, നോര്‍ത്ത് ബോണ്ട് ഭാഗങ്ങളിലേക്ക് ഈ നിയന്ത്രണം ബാധിക്കില്ല. ലുവാസ് ക്രോസ്സ് സിറ്റി സര്‍വീസ് ആരംഭിച്ചതോടെ യാത്രക്കാര്‍ക്ക് യാത്ര ദുരിതം വര്‍ദ്ധിച്ചതോടെ കോളേജ് ഗ്രീനില്‍ ടാക്സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സിറ്റി കൗണ്‍സിലും, എന്‍.ടി.എ യും സംയുക്തമായി തീരുമാനിക്കുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: