തെരുവിലുറങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്; ഭവന രഹിതര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ഭവന മന്ത്രി

ഡബ്ലിന്‍: രാത്രികാലങ്ങളില്‍ തെരുവോരങ്ങളില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്. 2007-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയതെന്ന് ഹൗസിങ് മന്ത്രി യോഗന്‍ മര്‍ഫി വ്യക്തമാക്കി. കഴഞ്ഞ ശൈത്യകാലത്ത് 184 ആളുകള്‍ തെരുവില്‍ അന്തിയുറങ്ങിയപ്പോള്‍ നിലവില്‍ ഇവരുടെ എണ്ണം 110 ആയി താഴുകയായിരുന്നു.

അയര്‍ലണ്ടില്‍ കനത്ത ശൈത്യത്തിന്റെ കടന്നുവരവിനെ തുടര്‍ന്ന് ഭവന രഹിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തെരുവില്‍ അഭയം പ്രാപിച്ചവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഈ സമയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലിനേക്കാള്‍ കൂടുതല്‍ സ്വകാര്യ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളാണ് വീടില്ലാത്തവര്‍ക്ക് തുണയായതെന്ന് ഭവന മന്ത്രാലയം പുറത്തുവിട്ട റിപ്പോട്ടിനോട് പീറ്റര്‍ മേക് വെറി ട്രസ്റ്റ് പ്രതീകരിച്ചത്. അയര്‍ലണ്ടില്‍ ഭവന രഹിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ക്ക് കരുത്തേകുമെന്ന് മന്ത്രി യോഗന്‍ മര്‍ഫി പ്രഖ്യാപിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: