INMO-എഡ്യൂക്കേഷന്‍ ആന്‍ഡ് ഇവന്റ് സെന്റര്‍ ഡബ്ലിനില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ INMO-യുടെ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇവന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐറിഷ് നേഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് ഓര്‍ഗനൈസേഷന്റെ കോഴ്സുകള്‍ ഇനി മുതല്‍ ആരംഭിക്കുന്നത് ഈ കേന്ദ്രത്തില്‍ ആയിരിക്കും. നേരത്തെ റിച്ച്മണ്ട് ആശുപത്രിയുടെ ഭാഗമായ നോര്‍ത്ത് ബ്രണ്‍സ്വിക് സ്ട്രീറ്റിലാണ് കേന്ദ്രം ആരംഭിച്ചത്.

2014-ല്‍ INMO സ്വന്തമാക്കിയ സിറ്റി സെന്ററിലെ ഈ ബില്‍ഡിങ് പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് പഠനകേന്ദ്രമായി മാറിയത്. പഠന കേന്ദ്രമായി ഉയരുന്നതോടൊപ്പം മുറികള്‍ കോണ്‍ഫറന്‍സുകള്‍ക്കും മറ്റു പരിപാടികള്‍ക്കും വാടകക്ക് നല്‍കാനും സജ്ജമാക്കി. INMO കോണ്‍ഫറന്‍സുകള്‍ ഇനി മുതല്‍ ഡബ്ലിനിലെ ഈ കേന്ദ്രത്തിലായിരിക്കും നടക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: