ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് വിവാദത്തില്‍ 3400 അകൗണ്ടുകള്‍ കൂടി ഉള്‍പ്പെട്ടതായി സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് വിവാദവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുമായി സെന്‍ട്രല്‍ ബാങ്ക്. ബാങ്കുകള്‍ നടത്തിയ സൂക്ഷ്മപരിശോധനയില്‍ 3400-ത്തോളം അകൗണ്ടുകളില്‍ നിന്നും ലേബര്‍ ഇനത്തില്‍ അമിത പലിശ ഈടാക്കിയതായി കണ്ടെത്തി. ഇതോടെ അയര്‍ലന്‍ഡ് മൊത്തം 37,100 അകൗണ്ടുകളെ ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് ബാധിച്ചു. മോര്‍ട്ട്‌ഗേജുമായി ബന്ധപ്പെട്ട ഭൂരിഭാഗം അകൗണ്ടുകളും കണ്ടെത്തിയതായും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തി.

10,000 യുറോക്ക് താഴെയുള്ള നഷ്ടപരിഹാരത്തുക മാര്‍ച്ച് മാസത്തിനകം നല്‍കാന്‍ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഐറിഷ് ബാങ്കുകള്‍ ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: