WMC അയര്‍ലന്‍ഡ്,മെയ് മാസം അംഗത്വ മാസാചരണം നടത്തുന്നു

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് അംഗത്വ മാസാചരണം നടത്തുന്നു. നിലവിലുള്ള അംഗങ്ങള്‍ക്ക് തങ്ങളുടെ മെമ്പര്‍ഷിപ് പുതുക്കാനും, പുതിയ അംഗങ്ങള്‍ക്ക് ഡബ്‌ള്യു.എം.സി യില്‍ ചേര്‍ന്ന് സഹകരിക്കാനുമുള്ള അവസരമാവും ഒരു മാസം നീളുന്ന അംഗത്വ മാസാചരണത്തില്‍ ലഭിക്കുക. അംഗത്വത്തിനുള്ള അപേക്ഷ ഫോം ഡബ്ല്യൂ.എം.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

http://wmcireland.com/MembershipApplication.pdf

പൂരിപ്പിച്ച അപേക്ഷകള്‍ ഡബ്ല്യൂ.എം.സി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കൈമാറുകയോ ഇമെയില്‍ അയയ്ക്കുകയോ ചെയ്യാം. ജോര്‍സണ്‍ ബാബു, ജോണ്‍സന്‍ ചാക്കോ എന്നിവരില്‍ നിന്നും ആദ്യ അപേക്ഷ ഫോമുകള്‍ സ്വീകരിച്ചു അംഗത്വ മാസാചരണം ഉത്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പിനെ പറ്റിയുള്ള വിവരങ്ങള്‍ക്ക് ഡബ്ല്യൂ.എം.സി പ്രസിഡന്റ് ബിജോയ് ജോസഫ് ( 0876135856 ) മായി ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: