ഭര്‍ത്താവിന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് യുവതി ഇന്ത്യയിലേക്ക് യാത്ര ചെയ്തു, ആരും പിടികൂടിയില്ല, സംഭവം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 4200 മൈല്‍ ഭര്‍ത്താവിന്റെ പാസ്പോര്‍ട്ടുമായി യുവതി യാത്ര ചെയ്തു. ഇന്ത്യക്കാരിയെ ഗീത മോധയാണ് ഭര്‍ത്താവ് ദിലീപിന്റെ പാസ്പോര്‍ട്ടുമായി എമിറേറ്റ്സ് വിമാനത്തില്‍ യാത്ര ചെയ്തത്. കസ്റ്റംസുകാരുടെ പരിശോധനയിലും ഇക്കാര്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓവര്‍സീസ് സിറ്റിസണ്‍ ഷിപ്പ് ഒഫ് ഇന്ത്യയുടെ കാര്‍ഡ് ഉള്ളതിനാല്‍ ദുബായിലും പാസ്പോര്‍ട്ട് പരിശോധിച്ചില്ല. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പാളിച്ച കണ്ടെത്തിയത്. ഇമിഗ്രേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കുന്നതിനിടെയാണ് അബദ്ധം പറ്റിയ കാര്യം മനസിലായത്. വീട്ടില്‍ നിന്ന് തിരക്കിട്ടിറങ്ങിയപ്പോള്‍ പാസ്പോര്‍ട്ട് മാറി പോയതാണ് എന്നാണ് സ്ത്രീയുടെ വിശദീകരണം. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോര്‍ട്ടിലാണ് ഇവര്‍ താമസിക്കുന്നത്. പാസ്പോര്‍ട്ട് മാറി എന്നു മനസിലായപ്പോള്‍ താന്‍ ആകെ പേടിച്ചു പോയെന്ന് ഇവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വരുമോയെന്ന് അവര്‍ ഭയപ്പെട്ടു.

ഇതിനിടെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. രണ്ടു കിലോയില്‍ കൂടുതലുള്ള ബാഗ് കൊണ്ടുപോയാല്‍ അപ്പോള്‍ പിടികൂടും. എന്നാല്‍ തെറ്റായ പാസ്പോര്‍ട്ടുമായി ആര്‍ക്കും യാത്ര ചെയ്യാം. ഇതാണോ സുരക്ഷാ പരിശോധനയെന്ന് അവര്‍ ചോദിക്കുന്നു. പാസ്പോര്‍ട്ട് തെറ്റാണെന്ന് കണ്ടെത്തിയതോടെ ഇവരെ ദുബായിലേക്ക് മടക്കി അയച്ചു. തുടര്‍ന്ന് സ്വന്തം പാസ്പോര്‍ട്ടുമായിട്ടാണ് ഇവര്‍ തിരിച്ച് നാട്ടിലെത്തിയത്. തീവ്രവാദം ഇത്രയും ഭീകരമായി ഇരിക്കുന്ന അവസ്ഥയില്‍ വിമാനയാത്ര കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത്തരം നിരുത്തരവാദപരമായ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. ഗീതയുടെ മകന്‍ സാഗര്‍ ആണ് പിന്നീട് ഇവരുടെ യഥാര്‍ഥ പാസ്പോര്‍ട്ട് എത്തിച്ചത്. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ ജീവനക്കാരുടെ പാളിച്ചാണ് ഇതിനെല്ലാം വഴിവച്ചത്.

സംഭവത്തില്‍ എമിറേറ്റ്സ് ജീവനക്കാര്‍ ഗീത മോധയോട് മാപ്പുചോദിച്ചു. സംഭവം നാണക്കേടായതോടെ എമിറേറ്റ്സ് ഖേദം പ്രകടിപ്പിച്ചു. പാസ്പോര്‍ട്ട് പരിശോധന കൃത്യമാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും എമിറേറ്റ്സ് പ്രതികരിച്ചു. വിഷയത്തില്‍ എയര്‍പോര്‍ട്ട് എയര്‍ലൈനെ പഴിചാരുകയാണ് ഉണ്ടായത്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററില്‍ അലങ്കാര്‍ ഹൗസ് ബ്രൈഡല്‍ മേക്കപ്പ് ഷോപ്പിന്റെ ഉടമസ്ഥയാണ് ഗീത.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: