ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹത്തെ വരുതിയിലാക്കാം; ഡോക്ടര്‍ ഈവ പറയുന്നതിങ്ങനെ…

ഡബ്ലിന്‍: പ്രമേഹ നിയന്ത്രണത്തെക്കുറിച്ചുള്ള ധാരണ ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്ന് ഡോക്ടര്‍ ഈവ ഓസ്മോന്‍ഡ് പറയുന്നു. വീട്ടിലും സ്‌കൂളിലും കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കിയാല്‍ ടൈപ്പ് 2 ഡയബറ്റിസ് പോലും തടയാന്‍ കഴിയുമെന്ന് പ്രമേഹ രോഗനിര്‍മ്മാര്‍ജ്ജന രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഡോക്ടര്‍ വിശദമാക്കുന്നു. ഐറിഷ് സ്‌കൂളുകളില്‍ കുട്ടികളിലെ ഭക്ഷണ ക്രമം മാറ്റി പോഷക സമൃദ്ധമായ ഭക്ഷണ രീതി ആരംഭിച്ചത് ഏറെ ആശ്വാസകരമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

മരുന്നുകളെ മാത്രം ആശ്രയിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നതിലും ഫലപ്രദമാണ് ഭക്ഷണരീതിയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ആരോഗ്യ സംരക്ഷണം എന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഡയബറ്റിസ് കെയറിന് വേണ്ടി 153 മില്യണ്‍ യൂറോ ആണ് ബഡ്ജറ്റില്‍ അനുവദിക്കപ്പെട്ടത്. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് അയര്‍ലണ്ടില്‍ ഒന്നരലക്ഷത്തിലധികം പ്രമേഹരോഗികളാണ് ഉള്ളത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണവും വ്യായാമവും ശീലമാക്കുന്നവര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന സാധാരണ രോഗം മാത്രമാണ് പ്രമേഹമെന്നും ഇവര്‍ പറയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: