ഗര്‍ഭച്ഛിദ്ര ഹിതപരിശോധന: വോട്ടിങ് രെജിസ്‌ട്രേഷന്‍ ഇന്ന് കൂടി മാത്രം

ഡബ്ലിന്‍: അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിന് വേണ്ടിയുള്ള രെജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് ഇന്ന് കൂടി അവസരം ലഭിക്കും. വോട്ടെടുപ്പിന് തയ്യാറെടുക്കുന്നവര്‍ രജിസ്റ്ററില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാന്‍ റഫറണ്ടം കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനിലൂടെയും ലോക്കല്‍ അതോറിറ്റി നേരിട്ട് എത്തിയും അപേക്ഷകള്‍ കൈപ്പറ്റാം.

പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം സമ്മതിദായകന്റെ അസ്സല്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഗാര്‍ഡ സര്‍ട്ടിഫൈഡ് ചെയ്തതിന് ശേഷം മാത്രം നിര്‍ദിഷ്ട കൗണ്ടി കൗണ്‌സിലുകളില്‍ സമര്‍പ്പിക്കാം. ആദ്യമായി രെജിസ്റ്റര്‍ ചെയ്യുന്നതിന് RFA2 ഫോം, മേല്‍വിലാസം മാറ്റുന്നതിന് RFA3 ഫോം, അടുത്തകാലത്ത് ഐറിഷ് പൗരത്വം ലഭിച്ചവരും -അയര്‍ലണ്ടില്‍ മുന്‍കാലത്ത് വോട്ട് രേഖപ്പെടുത്താന്‍ രെജിസ്റ്റര്‍ ചെയ്തവരുമായവര്‍ക്ക് RFA5 ഫോമും ഉപയോഗിക്കാം. മേയ് 25 -നു ആണ് ഹിതപരിശോധന നടക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: